ഭക്ഷ്യ പദ്ധതി : സിപിഐ വഴങ്ങുന്നു
ദില്ലി : കേരള സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായുണ്ടായ തര്‍ക്കം സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് സിപിഐ കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ സിപിഎമ്മുമായി അടിക്കടിയുണ്ടാകുന്ന തര്‍ക്കം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അത് സംസ്ഥാനത്ത് തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണ് പാര്‍ട്ടി. ഭക്ഷ്യ സുരക്ഷാ പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന കാര്യം അന്തിമമായി മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് സിപിഐ കേന്ദ്ര നേതൃത്വം.
സിപിഎമ്മുമായി സിപിഐ കേരള ഘടകത്തിന് തര്‍ക്കങ്ങളില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും പാര്‍ട്ടി ഡെപ്യൂട്ടി സെക്രട്ടറി സുധാകര്‍ റെഡ്ഢി പ്രസ്താവിച്ചു. രണ്ടു പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണ്. അത് ചര്‍ച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്.
കേരളത്തിലെ ഭക്ഷ്യപ്രതിസന്ധിയും വിലക്കയറ്റവും തടയുന്നതിന് ഒട്ടേറെ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതിനൊക്കെ നേതൃത്വം നല്‍കിയത് മുഖ്യമന്ത്രി തന്നെയാണ്. അതിനാല്‍ ഭക്ഷ്യ സുരക്ഷാ പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന കാര്യവും അന്തിമമായി അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടതെന്ന് സുധാകര്‍ റെഡ്ഢി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications