സന്തോഷ് മാധവന്‍ അറസ്റ്റില്‍?
കൊച്ചി : സ്വാമി അമൃത ചൈതന്യയും ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കുറ്റവാളി സന്തോഷ് മാധവനും ഒരാള്‍ തന്നെയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി സൂചന.
കൊച്ചി നഗരത്തിലുളള ഒരു സുഹൃത്തിന്റെ വീട്ടില്‍ സന്തോഷ് ഉളളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ വീട് പൊലീസ് വളഞ്ഞു. തിരുവനന്തപുരം സ്വദേശിനി സെറാഫിന്‍ എഡ്വിനില്‍ നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്തു എന്ന കുറ്റത്തിന് സന്തോഷി അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സെറാഫിന്റെ പരാതി കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചതായി ഡിജിപി രമണ്‍ ശ്രീവാസ്തവ സ്ഥിരീകരിച്ചു. 2002ലാണ് സംഭവം നടന്നതെന്നും അന്ന് നാലു ലക്ഷം യുഎഇ ദിര്‍ഹത്തിന് 50 ലക്ഷം രൂപ മൂല്യമുണ്ടായിരുന്നുവെന്നും സെറാഫിന്‍ അവകാശപ്പെട്ടിട്ടുണ്ട്. അതിനാല്‍ 50 ലക്ഷം രൂപയുടെ വഞ്ചനാക്കുറ്റത്തിനാണ് സ്വാമി അമൃത ചൈതന്യ എന്ന സന്തോഷ് മാധവനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications