സ്വാമിയുടെ സംഘത്തില്‍ കുഞ്ചാക്കോ ബോബനും?
കൊച്ചി : സ്വാമി അമൃത ചൈതന്യയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നടന്‍ കുഞ്ചാക്കോ ബോബനും പങ്കുണ്ടെന്ന് സൂചന.
സന്തോഷിന്റെ വീട്ടില്‍ പൊലീസ് നടത്തിയ റെയിഡില്‍ ഇരുവരും തമ്മിലുളള ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെത്തിയതായാണ് അറിയുന്നത്. അഭിനയം നിര്‍ത്തിയ കുഞ്ചാക്കോ ബോബന് ഇപ്പോള്‍ കൊച്ചി കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടാണ്. കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നിയന്ത്രിക്കുന്നവരില്‍ സ്വാമിയും ഉള്‍പ്പെടുന്നുവെന്നാണ് സൂചന.
സിനിമാ മേഖലയിലെ പല വമ്പന്മാരുമായും അടുത്ത ബന്ധമാണ് സന്തോഷ് മാധവനുളളതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. പ്രശസ്തയായ ഒരു അമ്മ നടി സ്വാമിയുടെ അടുത്ത ശിഷ്യയാണത്രേ! പല സിനിമാനടിമാര്‍ക്കും സന്തോഷ് മാധവന്‍ പാപ പരിഹാര പൂജ ചെയ്തതായും തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍ താനും സന്തോഷ് മാധവനും തമ്മില്‍ ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ നിഷേധിച്ചു. ഒരു നിര്‍മ്മാതാവ് പരിചയപ്പെടുത്തിയതനുസരിച്ച് സ്വാമിയുടെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. മറ്റൊരു ബന്ധവും തങ്ങള്‍ തമ്മിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications