ചൈനയില്‍ ഭൂകമ്പം മരിച്ചവരേറെയും കുട്ടികള്‍
ബീജിംഗ് : മധ്യ ചൈനയിലെ ചോങ്വിങ് പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ സ്ക്കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ആയിരത്തോളം കുട്ടികള്‍ അകപ്പെട്ടതായി വാര്‍ത്താ ഏജന്‍സി.
നൂറിലേറെ പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പ്രൈമറി സ്ക്കൂളുകളും ഒരു വാട്ടര്‍ ടാങ്കും നിശേഷം തകര്‍ന്നിട്ടുണ്ട്. പ്രൈമറി സ്ക്കൂള്‍ കുട്ടികളാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയത്.
റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം ഉച്ച തിരിഞ്ഞ് 2.28നാണ് ഉണ്ടായത്. (ഇന്ത്യന്‍ സമയം ഏതാണ്ട് ആറര മണി) സിചുവാന്‍ പ്രവിശ്യയിലെ വെന്‍ചുന്‍ എന്ന സ്ഥലമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ഏതാണ്ട് ഒരു ലക്ഷത്തിലധികം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് ഭൂചലനം നടന്നത്. സിചുവാന്‍ പ്രവിശ്യയ്ക്ക് ചുറ്റും 92 കിലോമീറ്റര്‍ വ്യാപ്തിയില്‍ ഭൂകമ്പത്തിന്റെ ആഘാതം അനുഭവപ്പെട്ടിട്ടുണ്ട്. പ്രധാന റോഡുകളെല്ലാം തകര്‍ന്നതായി ചൈന വാര്‍ത്താ ഏജന്‍സി സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിക്ടര്‍ സ്കെയിലില്‍ ആറും 5.4ഉം രേഖപ്പെടുത്തിയ രണ്ട് തുടര്‍ ചലനങ്ങളും ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്.
ദുരന്തത്തില്‍ പെട്ടവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രസിഡന്റ് ഹൂ ജിന്റാവോ നിര്‍ദ്ദേശം നല്‍കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications