Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയവിവാഹം; പിതാവ്‌ മകളെ കൊലപ്പെടുത്തി

Armyman shoots daughter for marrying loverവഡോദര: കുടുംബത്തിന്റെ എതിര്‍പ്പുകള്‍ മറികടന്ന്‌ കാമുകനെ വിവാഹം ചെയ്‌ത മകളെ പിതാവ്‌ വെടിവച്ചു കൊന്നു. വിരമിച്ച സൈനികന്‍ ജയ്‌വീര്‍ സിംങ്‌ ഭടോഡിയയാണ്‌ പത്തൊന്‍പതുകാരിയായ മകള്‍ വന്ദനയെ വെടിവച്ചത്‌.

വെടിവച്ചശേഷം മരണം ഉറപ്പുവരുത്താനായി ഇയാള് മകളുടെ തലയില് മഴുകൊണ്ട് അടിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡിസംബറിലാണ്‌ വന്ദന കാമുകനായ മയൂര്‍ മറാത്തെയെ വിവാഹം ചെയ്‌തത്‌. വന്ദനയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ വകവയ്‌ക്കാതെയായിരുന്നു ഇവരുടെ വിവാഹം.

തിങ്കളാഴ്‌ച വൈകീട്ട്‌ ചില ചെക്കുകളില്‍ ഒപ്പുവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ജയ്‌ വീര്‍ മകളെ വീട്ടിലേയ്‌ക്ക്‌ വിളിച്ചുവരുത്തുകയായിരുന്നു. അച്ഛന്റെ നീക്കത്തില്‍ സംശയമൊന്നും തോന്നാതിരുന്ന വന്ദന അച്ഛന്‍ പറഞ്ഞത്‌ അനുസരിക്കുകയും ചെയ്‌തു.

എന്നാല്‍ വീട്ടിലെത്തിയ വന്ദനയെ വെടിവയ്‌ക്കുന്ന ശബ്ദം കേട്ട്‌ കൂടെച്ചെന്ന മരുമകന്‍ ക്രുനാല്‍ മറാത്തെ അകത്ത്‌ കയറാന്‍ ശ്രമിച്ചെങ്കിലും ജയ്‌ വീര്‍ തോക്ക്‌ കാണിച്ച്‌ വിരട്ടി ഇയാളെ വീടിന്‌ പുറത്താക്കി.

പിതാവും സഹോദരിയും അമ്മയും ചേര്‍ന്നാണ്‌ വന്ദനയെ കൊലപ്പെടുത്തിയതെന്ന്‌ ക്രുനാല്‍ പറയുന്നു. മകളെ കൊലപ്പെടുത്തിക്കഴിഞ്ഞ്‌ ജയ്‌ വീര്‍ കൊലപാതകം ചെയ്‌ത കാര്യം പൊലീസില്‍ അറിയിച്ച്‌ കീഴടങ്ങുകയായിരുന്നു. പൊലീസ്‌ അറസ്റ്റുചെയ്യുന്ന സമയത്ത്‌ ഇയാള്‍ മദ്യപിച്ചിരുന്നു.

കൊലപാതകക്കുറ്റം ചുമത്തിയാണ്‌ ജയ്‌ വീറിനെ അറസ്റ്റുചെയ്‌തതെന്നും ഇയാളുടെ പക്കലുണ്ടായിരുന്ന തോക്ക്‌ പരിശോധനയിക്കായി അയച്ചിരിക്കുകയാണെന്നും വഡോദര സിറ്റി എസിപി ഡിബി ഡാമര്‍ അറിയിച്ചു.

രണ്ടാഴ്‌ചയ്‌ക്കിടയില്‍ പ്രണയവിവാഹവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമാണിത്‌. കഴിഞ്ഞയാഴ്‌ച ഹരിയാനയില്‍ പ്രണയിച്ച്‌ വിവാഹം കഴിച്ച ഭര്‍ത്താവിനെയും പിതാവ്‌ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+