കൂട്ട മാനഭംഗം: യുവതി പോലീസ് സ്റ്റേഷനില്‍ വസ്ത്രം കീറി പ്രതിഷേധിച്ചു
യമുനനഗര്‍: ഹരിയാണയില്‍ കൂട്ട ബലാത്സംഗത്തിനിരയായ നഴ്‌സ് പോലീസ് സ്‌റ്റേഷനില്‍ ധരിച്ചിരുന്ന വസ്‌ത്രം വലിച്ചു കീറി പ്രതിഷേധിച്ചു.
തന്നെ കൂട്ട മാനഭംഗത്തിനിരയാക്കിയവരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവതി ഇത്തരത്തില്‍ പ്രതിഷേധിച്ചത്.
മൂന്നു പേര്‍ മാനഭംഗപ്പെടുത്തിയെന്നും ഇവരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടും ഞായറാഴ്‌ച യുവതി സഹോദരനും സഹോദരിയ്‌ക്കുമൊപ്പം പോലീസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു.
എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്നും അനുകൂലമായ നീക്കമൊന്നും കാണാത്തതില്‍ നിരാശയായ യുവതി അവര്‍ ഉടുത്തിരുന്ന വസ്‌ത്രം വലിച്ചു കീറുകയായിരുന്നു.
ഉന്നതങ്ങളില്‍ സ്വാധീനമുള്ളവരാണ് തന്നെ പീഡിപ്പിച്ചതെന്നും ഇവര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായും യുവതി ആരോപിച്ചു. മാനംഭപ്പെടുത്തിയവര്‍ തന്റെ സഹോദരിയെ തല്ലുന്നത് കണ്ടിട്ട് പോലീസ് അനങ്ങിയില്ലെന്നും യുവതിയുടെ സഹോദരന്‍ അഭിഷേക് പറഞ്ഞു.












Click it and Unblock the Notifications