Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയും കുഞ്ഞും വെന്തുമരിച്ചു; ഭര്‍ത്താവ്‌ അറസ്റ്റില്‍

ചെന്നൈ: ഭാര്യയും മകളും വീടിനുള്ളില്‍ വെന്തുമരിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ മുപ്പതുകാരനായ ഭര്‍ത്താവിനെ പൊലീസ്‌ അറസ്റ്റുചെയ്‌തു.

എന്നൂരിലെ അണ്ണൈ ശിവകാമി നഗറിലാണ്‌ സംഭവം നടന്നത്‌. ഇരുപത്തിയാറുകാരിയായ പ്രിയയെയും രണ്ടു വയസ്സുപ്രായമുള്ള മകള്‍ ഭവാനിയെയും കിടക്കയില്‍ കത്തിക്കരിഞ്ഞ നിലയാലാണ്‌ ബന്ധുക്കള്‍ കണ്ടെത്തിയത്‌. ഭാര്യയെയും മകളെയും അകത്തിട്ട്‌ കൃഷ്‌ണന്‍ വീടിന്‌ തീവയ്‌ക്കുകയായിരുന്നുവെന്നാണ്‌ കരുതുന്നത്‌.

ഞായറാഴ്‌ച ഉറങ്ങുന്നതിന്‌ മുമ്പ്‌ ഇരുവരും വഴക്കിട്ടതായി അയല്‍വാസികള്‍ പറഞ്ഞു. പിന്നീട്‌ അര്‍ദ്ധരാത്രിയോടെയാണ്‌ വീട്‌ കത്തുന്നതായി കണ്ടത്‌. ഇവരുടെ വീട്ടില്‍ നിന്നും സമീപത്തെ വീടുകളിലേയ്‌ക്ക്‌ തീപടരുകയും ഏതാനും പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.

അയല്‍വാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ അഗ്നിശമനസേനയെത്തിയാണ്‌ തീകെടുത്തിയത്‌. അപ്പോഴേയ്‌ക്കും പ്രിയയും കുഞ്ഞും മരിച്ചിരുന്നു. ലോറി ഡ്രൈവറായ കൃഷ്‌ണന്‍ മദ്യപാനിയാണെന്നും ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്നും പൊലീസ്‌ പറഞ്ഞു.

വീടിന്‌ തീപിടിച്ചയുടന്‍ അയല്‍ക്കാരെ വിവരമറിയിച്ച്‌ കൃഷ്‌ണന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവത്രേ. ഭാര്യയെയും കുഞ്ഞിനെയും രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ ഇയാള്‍ ഓടി രക്ഷപ്പെട്ടതാണ്‌ സംഭവത്തിന്‌ പിന്നില്‍ ഇയാള്‍തന്നെയാണെന്ന സംശയത്തിനിടയാക്കിയതെന്ന്‌ പൊലീസ്‌ പറഞ്ഞു.

കേസ്‌ അന്വേഷണത്തിനായി ആര്‍ഡിഒയ്‌ക്ക്‌ കൈമാറിയിരിക്കുകയാണ്‌. മൂന്നുവര്‍ഷം മുമ്പാണ്‌ കൃഷ്‌ണനും പ്രിയയും വിവാഹിതരായത്‌. കൃഷ്‌ണനെതിരെ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ആര്‍ഡിഒയുടെ റിപ്പോര്‍ട്ട്‌ കിട്ടിയശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+