സന്തോഷ് മാധവനുമായി ബന്ധം: ഡിവൈഎസ്‌പി സാം ക്രിസ്റ്റിയ്‌ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: സന്തോഷ് മാധവനെന്ന അമൃത ചൈതന്യയുമായി ബന്ധം പുലര്‍ത്തിയ ആലപ്പുഴ ഡിവൈഎസ്‌പി സാം ക്രിസ്റ്റി ഡാനിയേലിനെ അന്വേണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു.
പോലീസിന്റെ മാന്യതയ്‌ക്കു ചേരാത്ത പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സാം ക്രിസ്റ്റിയ്‌ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.
സാം ക്രിസ്റ്റിയുടെ വഴി വിട്ട പ്രവര്‍ത്തനങ്ങള്‍ പോലീസ് വകുപ്പിന് നാണക്കേടുണ്ടാക്കിയെന്നും ഇയാള്‍ സര്‍വീസില്‍ തുടരുന്നത് പോലീസിന്റെ വിശ്വാസ്യത നശിപ്പിയ്‌ക്കുമെന്നും ഡിജിപി ആഭ്യന്തര മന്ത്രിയ്‌ക്ക് റിപ്പോര്‍ട്ട് നല്‌കിയിരുന്നു.
ആഭ്യന്തര മന്ത്രിയും ഡിജിപിയും പങ്കെടുത്ത യോഗമാണ് സാമിനെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
മട്ടാഞ്ചേരി ഡിവൈഎസ്‌പിയായിരുന്ന കാലത്ത് അമൃത ചൈതന്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിസ്റ്റ് സഹായം നല്‌കിയിരുന്നെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.
കൂടാതെ സാം ക്രിസ്റ്റിയുമൊത്ത് സന്തോഷ് മാധവന്‍ നില്‌ക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടതും ക്രിസ്‌റ്റിയ്‌ക്ക് തിരച്ചടിയായി. സന്തോഷ് മാധവന്റെ ഭൂമി ഇടപാടുകളില്‍ സാം ക്രിസ്റ്റിയ്‌ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications