ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
പാണ്ടിക്കാട്: ഭാര്യയുടെ കഴുത്തില്‍ മുണ്ടുമുറുക്ക് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പാണ്ടിക്കാട് സ്വദേശിയായ കമറുദ്ദീന്‍(40) ഭാര്യ മുംതാസ്(30) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലുണ്ടായിരുന്ന അഞ്ചുവയസ്സുകാരനായ പേരക്കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്നാണ് സംഭവം ആത്മഹത്യയും കൊലപാതകവുമാണെന്ന് വ്യക്തമായത്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
കമറുദ്ദീനും മുംതാസും രാത്രി വീട്ടുമുറ്റത്ത് വഴക്കുകൂടുകയായിരുന്നു. ഇതിനിടെ കമറുദ്ദീന്‍ മുതാസിന്റെ കഴുത്തില്‍ മുണ്ടിട്ട് മുറുക്കി. ശ്വാസം കിട്ടാതെ മരിച്ച മുംതാസിന്റെ മൃതദേഹം വിടിന്റെ പൂമഖത്ത് പുല്ലുപായ ഇട്ടശേഷം അതില്‍ കിടത്തി കമറുദ്ദീന്‍ പേരക്കുട്ടിയോട് അതിനടുത്ത് കിടന്ന് ഉറങ്ങാന്‍ പറഞ്ഞു ഇതിന ്‌ശേഷം അര്‍ധരാത്രിയോടെ കമറുദ്ദീന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു- സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്.
രാവിലെ മുംതാസ് എഴുന്നേല്‍ക്കാതായപ്പോള്‍ പേരക്കുട്ടി അയല്‍വാസികളെ വിളിച്ച് വിവരം പറഞ്ഞു. അയല്‍ക്കാര്‍ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. വേനലവധിയ്‌ക്ക് ഉമ്മയുടെ വീട്ടില്‍ താമസിക്കാനായി എത്തിയതായിരുന്നു അഞ്ചുവയസ്സുകാരനായ മിന്‍ഹാജ്.
ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്‌റ്റിന്‌ശേഷം പോസ്‌റ്റ് മോര്‍ട്ടം നടത്തി പാണ്ടിക്കാട് ജുമാമസ്‌ജിദില്‍ കബറടക്കി. ഇവരുടെ മക്കളായ മര്‍ജിയാന. റുഷ്‌നയും വിവാഹിതരാണ്.












Click it and Unblock the Notifications