നെയ്യാറ്റിന്‍കര വാസുദേവന്‍ അന്തരിച്ചു
തിരുവനന്തപുരം : പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞന്‍ പത്മശ്രീ നെയ്യാറ്റിന്‍കര വാസുദേവന്‍ (68) അന്തരിച്ചു.
തിരുവനന്തപുരത്ത് വഴുതക്കാട്ടെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറേ ദിവസങ്ങളായി അദ്ദേഹം അവശ നിലയിലായിരുന്നു.
ശെമ്മങ്കുടി ശ്രീനിവാസയ്യരുടെ ശിക്ഷണത്തിലാണ് അദ്ദേഹം സംഗീതം അഭ്യസിച്ചിരുന്നത്. 1971ല്‍ ആകാശവാണിയില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഏറെക്കാലം അവിടെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരുന്നു.
സ്വാതി, സംഗീത നാടക അക്കാദമി പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുളള നെയ്യാറ്റിന്‍കര വാസുദേവനെ 2004ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.












Click it and Unblock the Notifications