ഫലം ചോര്‍ത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യും; ബേബി
തിരുവനന്തപുരം: പരീക്ഷാഫലം ചോര്‍ന്ന സംഭവത്തില്‍ ഗൂഡാലോചന നടന്നെന്ന സംശയം തള്ളിക്കളയാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി
പരീക്ഷാഫലം ചോര്‍ത്തുന്നതിന് സഹായം നല്‌കിയെന്ന് കരുതപ്പെടുന്ന പരീക്ഷാഭവന്‍ ഉദ്യോഗസ്ഥനെ ചെയ്യാന്‍ നിര്‍ദ്ദേശം നല്‌കിയതായും മന്ത്രി അറിയിച്ചു. പരീക്ഷാഭവന്‍ ഉദ്യോഗസ്ഥനായ ഷെയ്‌ന്‍ രാജിന് ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിയ്‌ക്കുകയായിരുന്നു മന്ത്രി.
റിസല്‍ട്ട് പുറത്തായത് സംബന്ധിച്ച് ഷെയ്‌ന്‍രാജിന്റെ ബന്ധുവും കരുനഗപ്പള്ളി സ്വദേശിയുമായി വിപനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഷെയ്‌ന്‍ രാജ് പരീക്ഷാഭവനില്‍ നിന്നും പെന്‍ഡ്രൈവില്‍ പരീക്ഷാഫലം ചോര്‍ത്തുകയും വിപിന് കൈമാറുകയുമായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.
വിപിന്റെ വീടിന്റെ പുറത്ത് എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ചൊവ്വാഴ്‌ച രാവിലെ മുതല്‍ ലഭ്യമാണെന്ന് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതു കൂടാതെ 500 രൂപ പ്രതിഫലത്തിന് പരീക്ഷ ഫലം ചില സ്‌കൂളുകള്‍ക്ക് വിപന്‍ നല്‌കുകയും ചെയ്‌തിരുന്നു.
ഇതിനിടെ പരീക്ഷാഫലം ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജി വെയ്‌ക്കണമെന്ന് കെഎസ്യു നേതാവ് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications