സന്തോഷ് മാധവന്‍ പൊലീസ് കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്
കൊച്ചി: വഞ്ചനാ കുറ്റത്തിന് ഇന്റര്‍പോള്‍ തെരയുന്ന സന്തോഷ് മാധവന്‍ എന്ന അമൃത ചൈതന്യ പൊലീസ് പിടിയിലായതായി റിപ്പോര്‍ട്ട് .
എറണാകുളം നായരമ്പലത്തെ ഒരു വീട്ടില്‍നിന്നാണ് ചൊവ്വാഴ്‌ച രാവിലെ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്യാനായി ആലുവയിലെ ഒരു കേന്ദ്രത്തിലേയ്‌ക്ക് കൊണ്ടുപോയി.
ദക്ഷിണമേഖലാ ഐ.ജി വിന്‍സണ്‍ എം പോള്‍, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യലെന്നും സൂചനയുണ്ട്.
മാധ്യമ പ്രവര്‍ത്തകരില്‍നിന്നും മറ്റും മാറ്റിനിര്‍ത്താനായാണ് പോലീസ് വിവിധ കേന്ദ്രങ്ങളിലേയ്‌ക്ക് മാറ്റി ചോദ്യം ചെയ്യല്‍ തുടരുന്നത്. അത് വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്.
സന്തോഷ് മാധവന്റെ കൂട്ടാളി സെയ്ഫുദ്ദിന്‍ അലിക്കണ്ണിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ തിരുവനന്തപുരത്ത് ഉണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.
അതേസമയം അമൃതചൈതന്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷ സംബന്ധിച്ച ഹൈക്കോടതി നടപടികള്‍ക്ക് ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുകയെന്നും സൂചനയുണ്ട്.
ദുബായില്‍ വച്ച് തന്‍റെ 40 ലക്ഷം രൂപ സന്തോഷ് മാധവന്‍ തട്ടിയെടുത്തുവെന്ന് കാണിച്ച് സെറാഫിന്‍ എന്ന സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്തോഷ് മാധവനെതിരെ അന്വേഷണം തുടങ്ങിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications