എസ്‌എസ്‌എല്‍സി: 92.09 വിജയ ശതമാനം
തിരുവനന്തപുരം: 2008ലെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ 92.09 ശതമനത്തിന്റെ റെക്കോര്‍ഡ് വിജയം. വിദ്യാഭ്യാസ മന്ത്രി എം.എ ബേബി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പരീക്ഷയെഴുതിയ 4,81,464 പേരില്‍ 4,15,747 പേര്‍ വിജയിച്ചു. മൂന്ന് മൊബൈല്‍ ഫോണ്‍ കമ്പനികളുടെ സഹായത്തോടെ റിസല്‍ട്ട് അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
2007ല്‍ എസ്‌എസ്‌എല്‍സി സേ പരീക്ഷ കൂടി കണിക്കിലെടുത്താല്‍ വിജയ ശതമാനം 91.44 ശതമാനം ആയിരുന്നു. വിജയ ശതമാനം ഏറ്റവും കൂടുതലുള്ളത് കണ്ണൂരിലാണ് 96%. ഏറ്റവും കുറവ് പാലക്കാടുമാണ്. 85.6 ശതമാനം.
പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥകളെയും ഉന്നത വിദ്യഭ്യാസത്തിന് അര്‍ഹരാക്കിയ 799 വിദ്യാലയങ്ങളുണ്ട്. എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 4269 ആയിരുന്നത് ഇക്കൊല്ലം 6480 ആയി ഉയര്‍ന്നു.
മറ്റു ഗ്രേഡുകളിലും കാര്യമായ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. അതെ സമയം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതയില്ലാത്ത ഡി, ഇ ഗ്രേഡുകാരുടെ കുറയുകയും ചെയ്തു.
ഫലം ഔദ്യോഗികമായി പ്രഖ്യാപിയ്‌ക്കുന്നതിനു മുമ്പ് പരീക്ഷാ ഭവനില്‍ നിന്നും റിസല്‍ട്ട് ചോര്‍ത്തിയ പരീക്ഷ ഭവന്‍ ഉദ്യോഗസ്ഥന്‍ ഷെയ്‌ന്‍ രാജിനെ സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം ആഭ്യന്തര വകുപ്പിന് വിട്ടിരിയ്ക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications