എസ്എസ്എല്‍സി ഫലം ചോര്‍ന്നു; യുവാവ് പിടിയില്‍
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷ ഫലം ഔദ്യോഗികമായി പ്രഖ്യാപിയ്‌ക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‌ക്കെ ഫലം പുറത്തായതായി സൂചന.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ പത്തു സ്‌കൂളുകളിലെ ഫലം ഇ-മെയില്‍ വഴി പുറത്തായെന്നാണ് വിവരം.
പരീക്ഷ ഭവനിലെ ചില ജീവനക്കാര്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് അയച്ചു കൊടുത്തുവെന്നാണ് പോലീസിന്റെ നിഗമനം. കരുനാഗപ്പള്ളി ഫിഷറീസ് സ്‌കൂളിലെ പരീക്ഷഫലത്തിന്റെ പ്രിന്റ് ഓട്ടുകളും സിഡികളും പുറത്തായിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വിപന്‍ എന്നയാള്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഇയാളുടെ പക്കലുള്ള കമ്പ്യൂട്ടര്‍ പോലീസ് കസ്‌റ്റഡിയിലെടുത്തു.
ചൊവ്വാഴ്‌ച രാവിലെ മുതല്‍ പരീക്ഷഫലത്തിന്റെ പകര്‍പ്പ് ലഭിയ്‌ക്കുമെന്നറിഞ്ഞതിനെ തുടര്‍ന്ന് ഒട്ടേറെ വിദ്യാര്‍ഥികള്‍ ഇയാളുടെ വീട്ടിലെത്തിയിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ പോലീസെത്തി യുവവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications