ഭിക്ഷയാചിക്കാന്‍ റഫീഖിന് സ്വന്തം കാര്‍
ബിക്കാനീര്‍: വന്‍നഗരങ്ങളില്‍ മൊബൈല്‍ ഫോണുമായി ഭിക്ഷയാചിക്കുന്നവരുണ്ട്. സ്വന്തമായി അഭിഭാഷകരുള്ള ഭിക്ഷക്കാരുണ്ട്. എന്നാല്‍ സ്വന്തമായി കാറുള്ള ഭിക്ഷക്കാരുണ്ടാകുമോ?
രാജസ്ഥാനിലെ ബിക്കാനീറിലുള്ള ഭിക്ഷക്കാരനായ മുഹമ്മദ് റഫീഖിനെ കണ്ടുകഴിഞ്ഞാല്‍ ഈ സംശയം മാറും. ഭിക്ഷക്കാര്‍ക്ക് കാറുമാകാമെന്ന് നമ്മള്‍ സമ്മതിയ്‌ക്കും.
രണ്ടുകാലുമില്ലാത്ത റഫീഖ് ഭിക്ഷയാചിക്കുന്നത് കാറോടിച്ചുകൊണ്ടാണ്. നാല്‍പതുവര്‍ഷം നീണ്ട ഭിക്ഷാടനത്തിനൊടുവിലാണ് റഫീഖ് ഒരു മാരുതി ഓംനി വാന്‍ സ്വന്തമാക്കിയത്.
വളരെ ചെറിയ പ്രായത്തില്‍ത്തന്നെ റഫീഖിന്റെ രണ്ടുകാലുകളും നഷ്ടപ്പെട്ടിരുന്നു. പിന്നീട് മുതിര്‍ന്നപ്പോള്‍ പിതാവുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് റഫീഖ് ഭിക്ഷാടനം തൊഴിലായി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഭിക്ഷയാചിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി പലേടത്തും അലഞ്ഞു.
എന്റെ അവസ്ഥ കണ്ട് എനിയ്‌ക്ക് ജനങ്ങള് സഹായം തരും. എന്റെ നിസ്സഹായതയാണ് എന്നെ ഒരു യാചകനാക്കിയത്. എന്റെ മാതാപിതാക്കളാണ് എന്റെ ഈ അവസ്ഥയ്‌ക്ക് കാരണം- റഫീഖ് പറയുന്നു.
ഭിക്ഷയാചനയില്‍ പടിപടിയായി റഫീഖ് വളര്‍ച്ച നേടുകയായിരുന്നു. അദ്യമാദ്യം ഊന്നുവടികളുപയോഗിച്ച് നടന്നാണ് റഫീഖ് ഭിക്ഷയാചിച്ചിരുന്നത്. പിന്നീട് കിട്ടുന്ന പണം കൂട്ടിവച്ച് ഒരു സ്‌കൂട്ടര്‍ വാങ്ങിച്ചു. പിന്നീട് അതില്‍ യാത്രചെയ്‌ത് ഭിക്ഷാടനം തുടര്‍ന്നു.
തുടര്‍ന്ന് ടാക്‌സി കാര്‍ പിടിച്ച് അതില്‍ സഞ്ചരിച്ച് ഭിക്ഷയാചന നടത്തി. ഇപ്പോള്‍ ഒരു മാരുതി ഓംനി വാന്‍ സ്വന്തമാക്കി. 20,000 രൂപയ്‌ക്കാണ് ഒരാളില്‍ നിന്നും റഫീഖ് കാര്‍ വാങ്ങിയത്. പിന്നീട് 15,000 രൂപകൂടി മുടക്കി വാഹനം നന്നായി ഓടുന്ന നിലയിലാക്കിയെടുത്തു, ഒപ്പം ഒരു ഗ്യാസ് കിറ്റും ഫിറ്റ് ചെയ്‌തു.
ഇപ്പോള്‍ സ്വന്തം കാറില്‍ സ്വയം ഡ്രൈവ് ചെയ്‌താണ് റഫീഖ് ഭിക്ഷയാചിക്കുന്നത്. വെയ്‌പുകാല്‍ ഉപയോഗിച്ചാണ് റഫീഖ് കാറോടിക്കുന്നത് .












Click it and Unblock the Notifications