Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ്‌പൂര്‍ സ്‌ഫോടനം; 8പേരെ കസ്റ്റഡിയിലെടുത്തു

ജയ്‌പൂര്‍: ജയ്‌പൂരില്‍ ചൊവ്വാഴ്‌ച വൈകീട്ട്‌ നടന്ന സ്‌ഫോടന പരമ്പരയെക്കുറിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ എട്ടുപേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ്‌ കസ്റ്റഡിയിലെടുത്തു. പിടിയിലായവര്‍ക്ക്‌ ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോയെന്നകാര്യം വ്യക്തമായിട്ടില്ല.

സ്‌ഫോടനങ്ങള്‍ നടത്താന്‍ ഉപയോഗിച്ച സൈക്കിളുകല്‍ രണ്ട്‌ ദിവസം മുമ്പ്‌ ജയ്‌പൂരിലെ ഒരു മൊത്ത വ്യാപാര കടയില്‍ നിന്നും വാങ്ങിയതാണെന്നും വ്യക്തമായിട്ടുണ്ട്‌. കടയുടമയെ പൊലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

ആര്‍ഡിഎക്‌സ്‌ ഉപയോഗിച്ചാണ്‌ സ്‌ഫോടനം നടത്തിയതെന്നാണ്‌ പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്‌. ഉഗ്രശേഷിയുള്ള ടൈം ബോംബുകള്‍ ഉപയോഗിച്ചാണ്‌ സ്‌ഫോടനം നടത്തിയതെന്ന്‌ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്‌ ചന്ദ കടാരിയ അറിയിച്ചു.

ബംഗ്ലാദേശ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്തുള്‍ ജിഹാദി ഇസ്ലാമിയാണ്‌ സ്‌ഫോടനങ്ങള്‍ക്ക്‌ പിന്നിലെന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്‌.

ജയ്‌പൂരിലെ 15 പൊലീസ്‌ സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മുന്‍കരുതലെന്ന നിലയിലാണ്‌ നടപടിയെന്ന്‌ ജില്ലാ കളക്ടര്‍ അഖില്‍ അറോറ അറിയിച്ചു.

രാവിലെ ഒന്‍പത്‌ മുതല്‍ വൈകീട്ട്‌ ആറുവരെയാണ്‌ കര്‍ഫ്യൂ. ആറിടങ്ങളിലായി എട്ടുസ്‌ഫോടനങ്ങളാണ്‌ ചൊവ്വാഴ്‌ച വൈകീട്ട്‌ ജയ്‌പൂര്‍ നഗരത്തിലുണ്ടായത്‌. സംഭവത്തില്‍ 80പേര്‍ മരിച്ചു. മരിച്ചവരില്‍ പലരേയും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+