Get Updates
Get notified of breaking news, exclusive insights, and must-see stories!

എയ്‌ഡ്‌സ്‌ രോഗിയായ വിധവയെ യുവാവ്‌ വിവാഹം ചെയ്‌തു

അഹമ്മദാബാദ്‌: ജോലിയ്‌ക്കുപോകുന്നതിനിടെ തീവണ്ടിയില്‍ വച്ചാണ്‌ ഇവര്‍ കണ്ടുമുട്ടിയത്‌. പതിവായുള്ള കണ്ടുമുട്ടലിലൂടെ ആ ബന്ധം പ്രണയമായി വളര്‍ന്നു. അങ്ങനെ അവരിരുവരും ഒന്നിച്ച്‌ ജീവിക്കാന്‍ തീരുമാനമെടുത്തു.

ഇത്‌ രാജീവിന്റെയും ദീപാലിയുടെയും കഥയാണ്‌. യുവാവും ആരോഗ്യവാനുമാണ്‌ രാജീവ്‌. രണ്ടുകുട്ടികളുള്ള വിധവയായ ദീപാലിയാകട്ടെ ഒരു എയ്‌ഡസ്‌ രോഗിയുമാണ്‌. പ്രണയിച്ച്‌ വിവാഹം ചെയ്‌ത രാജീവും ദീപാലിയും ഇന്ന്‌ സന്തോഷത്തോടെ ജീവിക്കുന്നു.

രണ്ടുവര്‍ഷം മുമ്പാണ്‌ ദീപാലി എച്ച്‌ഐവി പോസിറ്റീവാണെന്ന്‌ സ്ഥീരീകരിച്ചത്‌. ഇവരുടെ ആദ്യഭര്‍ത്താവ്‌ എയ്‌ഡ്‌സ്‌ ബാധയെത്തുടര്‍ന്നാണ്‌ മരിച്ചത്‌. ഭര്‍ത്താവിന്‌ രോഗം വന്നകാലത്ത്‌ നടത്തിയ പരിശോധനയിലാണ്‌ ദീപാലിയും എച്ച്‌ഐവി പോസിറ്റീവാണെന്ന്‌ തെളിഞ്ഞത്‌.

തുടര്‍ന്ന്‌ ദീപാലിയെയും കുടുംബത്തെയും ഭര്‍തൃവീട്ടുകാര്‍ വീടിന്റെ മറ്റൊരു നിലയിലേയ്‌ക്ക്‌ മാറ്റി. ഭര്‍ത്താവിന്റെ മരണശേഷം ദീപാലിയോട്‌ ഇവര്‍ വീട്‌ വിട്ട്‌ പോകാന്‍ ആവശ്യപ്പെടുകയും മര്‍ദ്ദിയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ അഹമ്മദാബാദില്‍ എച്ച്‌ഐവി ബാധിതര്‍ ജോലിചെയ്യുന്ന ആധാര്‍ എന്ന ഏജന്‍സിയില്‍ ദീപാലി ജോലിയ്‌ക്കു ചേര്‍ന്നത്‌.

ദിവസവും ജോലിസ്ഥലത്തേയ്‌ക്കുള്ള യാത്രക്കിടയിലാണ്‌ തീവണ്ടിയില്‍വച്ച്‌ ദീപാലി രാജീവിനെ കാണാന്‍ തുടങ്ങിയത്‌. ഒരു വസ്‌ത്രനിര്‍മ്മാണക്കമ്പനിയിലെ സൂപ്പര്‍വൈസറാണ്‌ രാജീവ്‌. ദിവസവും തീവണ്ടിയില്‍വച്ച്‌ കാണുമ്പോള്‍ ഇവര്‍ പലകാര്യങ്ങളും സംസാരിച്ചു. അവസാനം സൗഹൃദം പ്രണയത്തിലെത്തി.

ഇതിനിടെ ഭര്‍തൃവീട്ടുകാരുടെ പീഡനം കൂടിയപ്പോള്‍ മുംബൈിലെ ചുവന്ന തെരുവില്‍ പോയി ജീവിയ്‌ക്കുക മാത്രമാണ്‌ തന്റെ മുന്നിലുള്ള ഏക പോവഴിയെന്ന്‌ ദീപാലി രാജീവിനോട്‌ പറഞ്ഞു. അപ്പോഴാണ്‌ രാജീവ്‌ തന്റെ പ്രണയം ദീപാലിയോട്‌ തുറന്നുപറഞ്ഞത്‌. തന്നെ വിവാഹം ചെയ്യാന്‍ തയ്യാറാകണമെന്ന്‌ രാജീവ്‌ ദീപാലിയോട്‌ അഭ്യര്‍ത്ഥിച്ചു.

ദീപാലി എയ്‌ഡ്‌സ്‌ രോഗിയാണെന്ന കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ്‌ രാജീവ്‌ അവരെ ജീവിതത്തലേയ്‌ക്ക്‌ ക്ഷണിച്ചത്‌. നമ്മളെല്ലാം ഒരു ദിവസം മരിയ്‌ക്കാനുള്ളവരാണെന്നാണെന്നും അതുകൊണ്ട്‌ ദീപാലിയുടെ അസുഖം കാര്യാമായികാണേണ്ടതില്ലെന്നുമാണ്‌ രാജീവ്‌ ചിന്തിച്ചത്‌.

അങ്ങനെ ദീപാലി വിവാഹത്തിന്‌ സമ്മതിച്ചു. ഇപ്പോള്‍ ദീപാലിയും മൂത്തമകനും രാജീവിനൊപ്പമാണ്‌ താമസിക്കുന്നത്‌. ഇളയകുട്ടി ദീപാലിയുടെ ആദ്യഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പമാണ്‌. ഭാര്യയില്‍ നിന്നും രോഗം പടരാതിരിക്കാന്‍ രാജീവ്‌ എല്ലാ മുന്‍കരുതലും എടുക്കുന്നുണ്ട്‌. ഒപ്പം ആറുമാസം കൂടുമ്പോള്‍ പരിശോധനയും നടത്തുന്നുണ്ട്‌.

രോഗം പടരുമോയെന്ന്‌ ഭയപ്പെടുന്നില്ലേയെന്ന്‌ ചോദിക്കുമ്പോള്‍ മുന്‍കരുതെല്ലാം എടുത്തിട്ടും രോഗം പടരുകയാണെങ്കില്‍ അത്‌ എന്റെ ഭാര്യയുടെ സ്‌നേഹസമ്മാനമാണെന്ന്‌ കരുതുമെന്നാണ്‌ രാജീവ്‌ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+