ലൈംഗികചൂഷണം; മകള്‍ പിതാവിനെതിരെ
ലഖ്‌നൊ: കഴിഞ്ഞ ഒന്നരവര്‍ഷമായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാരോപിച്ച് പതിനാറുകാരിയായ മകള്‍ പൊലീസില്‍ പരാതി നല്‍കി.
ഉത്തര്‍പ്രദേശിലെ ഥാക്കൂര്‍ഗഞ്ചിലെ ബറോര ഹുസ്സൈന്‍ബാരി സ്വദേശിയായ പെണ്‍കുട്ടിയാണ് ഥാക്കൂര്‍ഗഞ്ച് പൊലീസില്‍ പിതാവ് രാജേന്ദ്ര പ്രസാദിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്‌ച അമ്മാവനായ ലക്ഷ്‌മി നരേനൊപ്പമെത്തിയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രാജേന്ദ്രപ്രസാദിനെ പൊലീസ് അറസ്റ്റുചെയ്‌തു.
തനിയ്‌ക്ക് മയക്കുമരുന്നുകള്‍ നല്‍കി മയക്കിയശേഷമാണ് പിതാവ് ലൈംഗികമായി ചൂഷണം ചെയ്യാറുള്ളതെന്നും രണ്ടാനമ്മയും മറ്റു കുടുംബാംഗങ്ങളും ഇതിനെ എതിര്‍ക്കുമ്പോള്‍ പിതാവ് അവരെയെല്ലാം മര്‍ദ്ദിക്കുകയാണ് ചെയ്യാറുള്ളതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications