തലശ്ശേരി അക്രമം: റിപ്പോര്‍ട്ട് നല്‌കാന്‍ കോടതി നിര്‍ദ്ദേശിച്ചു
ദില്ലി: തലശ്ശേരിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി കേരള സര്‍ക്കാരിന് നിര്‍ദ്ദേശം നല്‌കി.
രണ്ട് മാസത്തിനുള്ളില്‍ അക്രമങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‌കാനാണ് കോടതിയുടെ നിര്‍ദ്ദേശം.
സുധീര്‍ വധക്കേസ് വിചാരണയ്‌ക്കിടെ സര്‍ക്കാരിനെതിരെ കേരള ഹൈക്കോടതി പരാമര്‍ശം നീക്കാനായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‌കിയ ഹര്‍ജി പരിഗണിയ്‌ക്കവെയാണ് കൊലപാതകങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിയ്‌ക്കാന്‍ കോടതി ഉത്തരവിട്ടത്.
സര്‍ക്കാരിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications