നടന്‍ വിനു മോഹന് ചിത്രീകരണത്തിനിടെ മര്‍ദ്ദനം
കോഴിക്കോട്: സൈക്കിള്‍, നിവേദ്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര നടന്‍ വിനു മോഹനെ, ഷൂട്ടിംഗ് കാണാനെത്തിയവര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേരെ കസബ പൊലീസ് അറസ്‌ററുചെയ്‌തിട്ടുണ്ട്.
മായനാട് കൊട്ടാരം വീട്ടില്‍ പ്രബിന്‍(27), പാവങ്ങാട് നീലക്കുഴി ബിജു(27)എന്നിവരാണ് അറസ്റ്റിലായത്. ഇനി രണ്ടുപേരെക്കൂടി കിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
മുതലക്കുളത്തെ ഒരു ഹോട്ടലിന്റെ ലോബിയില്‍ 'സുല്‍ത്താന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
വിനുവിനെ അടിച്ചപ്പോള്‍ സമീപത്തുണ്ടായിരുന്നു പ്രൊഡക്ഷന്‍ അസിസ്റ്റന്റും മറ്റും യുവാവിനെ കൈകാര്യം ചെയ്തു. അവിടെ നിന്ന് ഓടി രക്ഷപ്പെട്ട യുവാവ് പിന്നീട് മുപ്പതോളം യുവാക്കളെ കൂട്ടി കൊണ്ടുവന്ന് വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇതേ ഹോട്ടലിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ഷൂട്ടിംഗ് നടക്കുന്നതിനിടെ ഈ യുവാവിനെ പ്രൊഡക്ഷന്‍ വിഭാഗത്തിലെ ജീവനക്കാരന്‍ പിടിച്ചു തള്ളിയതിന്റെ വിരോധം തീര്‍ക്കാനാണ് വൈകിട്ട് വന്ന് വിനുവിനെ തല്ലിയതെന്നാണ് കരുതുന്നത്.
കാലത്ത് ഷൂട്ടിംഗ് നടക്കുന്നതിനിടെ മൊബൈലില്‍ സംസരിക്കുകയാണെന്ന വ്യാജേന ഈ യുവാവ് ക്യാമറയ്ക്ക് മുന്നിലൂടെ നടന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇത് ചോദ്യം ചെയ്തവരോട് യുവാവ് തട്ടികയറുകയും ചെറിയ തോതില്‍ കൈയ്യാങ്കളി ഉണ്ടാകുകയും ചെയ്തിരുന്നു.
വിനുവിന് സാരമായ പരിക്കുകളൊന്നുമില്ലെന്ന് സിനിമ പ്രവര്‍ത്തകര്‍ അറിയിച്ചു. നിര്‍മ്മാതാവ് ഗോപി മണാശ്ശേരിയുടെ പരാതി പ്രകാരമാണ് കസബ പൊലീസ് കേസെടുത്തത്.


Click it and Unblock the Notifications