മൂന്നാറിലെ സിപിഐ പട്ടയം നിയമവിരുദ്ധം- രവീന്ദ്രന്‍
കൊച്ചി: മൂന്നാറില്‍ സിപിഐക്ക് മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരുടെ പേരില്‍ നല്‌കിയ പട്ടയം നിയമ വിരുദ്ധമാണെന്ന് ദേവികുളം റിട്ട. അഡീഷണല്‍ താസില്‍ദാര്‍ എം.ഐ രവീന്ദ്രന്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു.
പട്ടയത്തിനുള്ള അപേക്ഷയില്‍ പികെവിയുടെ ഒപ്പല്ല ഉണ്ടായിരുന്നതെന്നും അദ്ദേഹത്തിന്റെ സത്യവാങ്‌മൂലത്തിലുണ്ട്.
മൂന്നാറിലെ ധന്യശ്രീ യാത്രിനിവാസ് ഉമകള്‍ക്ക് തിരിച്ചു നല്‌കാനുള്ള ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് രവീന്ദ്രന്‍ സത്യവാങ്‌മൂലം നല്‌കിയിരിക്കുന്നത്. സാധുവല്ലാത്ത അപേക്ഷയനുസരിച്ച് നേടിയ പട്ടയം റദ്ദാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പട്ടയം അനുവദിയ്‌ക്കുന്ന കാലത്ത് റവന്യൂ വകുപ്പ് സിപിഐയുടെ കൈയ്യിലായിരുന്നു. രാഷ്ട്രീയ സ്വാധീനം മൂലം ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും തന്നെ ഈ അപേക്ഷ തള്ളിക്കളയാന്‍ കഴിഞ്ഞിരുന്നില്ലെന്നും രവീന്ദ്രന്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications