രക്ഷകന്‍റെ വേഷം ചമഞ്ഞ് സന്തോഷ് ഇരകളെ വലയിലാക്കി
കൊച്ചി: പണത്തിന്‍റെയും ആത്മീയതയുടെയും മറവില്‍ സന്തോഷ് മാധവന്‍ ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങളുടെ ചുരുളഴിയുന്നു. റിയല്‍ എസ്റ്റേറ്റ് പോലുള്ള ബിസിനസുകള്‍ക്കൊപ്പം ഇയാള്‍ നീലച്ചിത്രനിര്‍മ്മാണവും നടത്തിയിരുന്നുവെന്നാണ് സൂചന.
രക്ഷകന്‍റെ വേഷം ചമഞ്ഞാണത്രേ നിര്‍ധന കുടുംബങ്ങളിലെ സുന്ദരികളായ പെണ്‍കുട്ടികളെ സന്തോഷ് മാധവന്‍ തന്‍റെ ഇംഗിതത്തിനായി ഉപയോഗിച്ചിരുന്നത്.
പതിനഞ്ചു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ കണ്ടെത്തി പ്രലോഭിപ്പിച്ചാണ് ഇയാള്‍ വലയിലാക്കിയിരുന്നത്. പീഡനക്കേസിലെ പരാതിക്കാരിയെ കൂടാതെ ഇതേ പ്രായത്തിലുള്ള 15-ഓളം പേരെയെങ്കിലും സ്വാമി ഇതിനകം പീഡിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.
സന്തോഷിന്റെ സഹായിയായിരുന്ന ഡ്രൈവര്‍ തോമസാണ് ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ചെയ്തുകൊടുത്തിരുന്നത്. നിര്‍ധന കുടുംബങ്ങളില്‍ ആശ്വാസവാക്കുകളുമായി എത്തുന്ന സ്വാമി ഇവരുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷമാണ് പെണ്‍കുട്ടികളെ വലയിലാക്കുന്നത്.
പെണ്‍കുട്ടിയുടെ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ചെലവുകള്‍ ശാന്തിതീരം ട്രസ്റ്റ് വഹിക്കാമെന്നും കുടുംബത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കാമെന്നുമുള്ള വാഗ്‌ദാനങ്ങള്‍ നല്‍കി ആദ്യം മാതാപിതാക്കളെ തന്‍റെ വിശ്വസ്തരാക്കും.
പിന്നീട് മാതാപിതാക്കളുടെ സമ്മതത്തോടെ പെണ്‍കുട്ടികളെ ട്രസ്റ്റിന്റെ കീഴിലുള്ള ആശ്രമത്തിലെത്തിക്കും. പോണേക്കരയിലാണ് സ്വാമിയുടെ ആശ്രമം പ്രവര്‍ത്തിച്ചിരുന്നത്. ആശ്രമത്തിലെത്തുന്ന പെണ്‍കുട്ടികളെ കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വച്ചാണ് പീഡിപ്പിച്ചിരുന്നത്.
ഇവരെ ഉപയോഗിച്ച് നീലച്ചിത്ര നിര്‍മാണവും നടത്തിയിരുന്നതായി പരാതിക്കാരിയായ പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. ഇത്തരത്തിലുള്ള നീലച്ചിത്ര സിഡികള്‍ റെയ്‌ഡിനിടെ പോലീസിനു ലഭിച്ചിട്ടുണ്ട്.
പരാതിക്കാരിയായ പെണ്‍കുട്ടിയെ 2006-ല്‍ എട്ടോളം തവണ ഫ്‌ളാറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ട്. എട്ടു പെണ്‍കുട്ടികള്‍ ആശ്രമത്തിലെ അന്തേവാസികളായിരുന്നു.
2006-ല്‍ പോണേക്കരയില്‍ തുടങ്ങിയ ആശ്രമം നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്നാണ് പൂട്ടിയതെന്നും സൂചനകളുണ്ട്. എന്നാല്‍ ഇത് നടത്തിയിരുന്ന കട്ടപ്പന സ്വദേശിയായ വാര്‍ഡന്‍, നാട്ടിലേക്കു മടങ്ങിയതിനാലാണ് ആശ്രമം പൂട്ടിയതെന്നാണ് സന്തോഷ് മാധവന്‍ പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്. സ്വാമിയുടെ പീഡനത്തിനിരയായവര്‍ കൂടുതല്‍ പേരുണ്ടെന്നാണ് പോലീസ് നിഗമനം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications