Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ്‌ മാധവനെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ സന്തോഷ്‌ മാധവനെ അഞ്ചു ദിവസത്തേയ്‌ക്ക്‌ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു.

എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ ആണ്‌ സന്തോഷിനെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ട്‌ ഉത്തരവിറക്കിയത്‌. കൂടുതല്‍ ചോദ്യം ചെയ്യലിനായി സന്തോഷിനെ കസ്‌റ്റഡിയില്‍ വിട്ടുതരണമെന്ന പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

ഇയാളെ എറണാകുളം സബ്‌ജയിലേയ്‌ക്ക്‌ കൊണ്ടുപോയി. ചൊവ്വാഴ്‌ച അറസ്‌റ്റുചെയ്‌ത സന്തോഷ്‌ മാധവനെ ബുധാനഴ്‌ച രാവിലെഒന്‍പത്‌ മണിയോടെയാണ്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കെ.എസ്‌ ശരത്‌ ചന്ദ്രന്റെ വസതിയില്‍ ഹാജരാക്കിയത്‌.

നിയമപ്രകാരം അറസ്റ്റ്‌ ചെയ്‌ത്‌ 24മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്നുള്ളതിനാലാണ്‌ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ സന്തോഷിനെ ഹാജരാക്കിയത്‌.

സന്തോഷ്‌ മാധവനെതിരെ സ്‌ത്രീപീഡനത്തിനും കേസെടുത്തിട്ടുണ്ട്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡിപ്പിച്ചതായി ഇയാള്‍ പൊലീസിനോട്‌ സമ്മതിച്ചിരുന്നു.

സാമ്പത്തിക വഞ്ചാനാകുള്ളം, നീലച്ചിത്രനിര്‍മ്മാണം, ലൈംഗിക പീഡനം എന്നിവയ്‌ക്കു പുറമെ കഞ്ചാവ്‌ കൈവശം വച്ചതിന്‌ നാര്‍ക്കോട്ടിക്‌ കേസും സന്തോഷിനെതിരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

വൈപ്പിന്‌ സമീപം നായരമ്പലത്തുവച്ചാണ്‌ ചൊവ്വാഴ്‌ച സന്തോഷ്‌ പിടിയിലായത്‌. ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+