എ പ്ലസ് ലഭിക്കാത്തതിന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു
ചാരുംമൂട്: എസ്‌എസ്‌എല്‍സി പരീക്ഷയ്‌ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിക്കാഞ്ഞതില്‍ നിരാശനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തു.
ഇടപ്പോണ്‍ ഐശ്വര്യ ഭവനത്തില്‍ വിമുക്ത ഭടന്‍ പരേതനായ രാധാകൃഷ്‌ണന്റെ മകന്‍ അശ്വന്ത് (15)ആണ് ആത്മഹത്യ ചെയ്‌തത്. അമ്മ സുമയുടെ കരിമുളയ്‌ക്കലിലുള്ള വീട്ടില്‍ വെച്ച് വെച്ചാണ് അശ്വന്ത് ആത്മഹത്യ ചെയ്‌തത്.
ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ചാരുംമൂടിലുള്ള കമ്പ്യൂട്ടര്‍ സെന്ററില്‍ പോയി മാര്‍ക്ക് നോക്കിയതിനു ശേഷം നാലു മണിയോടെ വീടിനു പിറകിലുള്ള കുളിമുറിയില്‍ കയറി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഇടപ്പോണ്‍ ഹൈസ്‌ക്കൂളിലെ വിദ്യാര്‍ഥിയായിരുന്ന അശ്വന്തിന് മലയാളം രണ്ടാം പേപ്പറിനും ഐടിയ്‌ക്കും കണക്കിനും എ പ്ലസ് ഗ്രേഡും ബയോളജിയ്‌ക്ക് ബി പ്ലസ് ഗ്രേഡും സോഷ്യലിനും ഫിസിക്‌സിനും കെമിസ്‌ട്രിയ്‌ക്കും ബി ഗ്രേഡും ലഭിച്ചിരുന്നു.












Click it and Unblock the Notifications