സിഖ് വിദ്യാര്‍ഥിയുടെ തലപ്പാവിന് തീ വെച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ സിഖ് വിദ്യാര്‍ഥിനിയുടെ തലപ്പാവിന് തീ വെച്ചു. ഒരു ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിയുടെ തലപ്പാവിന് ഗാരെറ്റ് ഗ്രീന്‍ എന്ന പതിനെട്ടുകാരനാണ് തീ വെച്ചത്. മെയ് അഞ്ചിനായിരുന്നു സംഭവം.
യാതൊരു പ്രകോപനവുമില്ലാതെ തീ കൊളുത്തിയ സംഭവത്തെ കുറിച്ചന്വേഷിയ്‌ക്കണമെന്ന് അമേരിക്കയിലെ സിഖ് സമൂഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂജഴ്‌സിയിലെ മെല്‍സെര്‍ കൗണ്ടിയിലെ ഹൈറ്റ്‌സ്‌റ്റണ്‍ ഹൈസ്‌ക്കൂളില്‍ പരിശീലനത്തിനിടെയായിരുന്നു മുതിര്‍ന്ന വിദ്യാര്‍ഥിയായ ഗാരെറ്റ് സിഖ് വിദ്യാര്‍ഥിയുടെ തലപ്പാവിന് തീ കൊളുത്തിയത്.
സ്‌കൂളിലെ അധ്യാപിക അവസരോചിതമായി ഇടപെട്ട് തീ അണച്ചതിനാല്‍ വിദ്യാര്‍ഥിയ്‌ക്ക് ചെറിയ രീതിയില്‍ മാത്രമേ പൊള്ളലേറ്റിരുന്നുള്ളൂ.
സിഖ് വിദ്യാര്‍ഥിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പോലീസ് പിടി കൂടിയിരുന്നു.












Click it and Unblock the Notifications