ജയ്‌പൂര്‍ സ്‌ഫോടനം: ഇന്ത്യന്‍ മുജാഹീദീന്‍ ഉത്തരവാദിത്വം ഏറ്റെടുത്തു
ജയ്‌പൂര്‍: അറുപത്തിമൂന്നുപേരുടെ മരണത്തിനിടയാക്കിയ ജയ്‌പൂര്‍ സ്‌ഫോടനപരമ്പരയുടെ ഉത്തരവാദിത്വം ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടന ഏറ്റെടുത്തു.
സൈക്കിളിന്റെ പിന്നില്‍ ബോംബ് വച്ചിരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ സഹിതം ഈ സംഘടനയുടെ പേരില്‍ ഒരു ചാനലിന് ഇ-മെയില്‍ സന്ദേശം ലഭിച്ചതായി പൊലീസ് പറഞ്ഞു. വീഡീയോയുടെ വിശ്വാസ്യത പരിശോധിച്ച് വരുകയാണെന്നും പൊലീസ് അറിയിച്ചു.
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട കേന്ദ്രത്തില്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ജയ്‌പൂര്‍ തിരഞ്ഞെടുത്തതെന്ന് സന്ദേശത്തില്‍ പറയുന്നു. 2007ല്‍ ഉത്തര്‍പ്രദേശില്‍ സ്‌ഫോടനം നടത്തിയത് തങ്ങളാണെന്ന് സംഘടന അവകാശപ്പെട്ടു. എല്‍കെ അദ്വാനി, നരേന്ദ്രമോഡി, ബാല്‍ താക്കറെ എന്നിവര്‍ക്കെതി സംഘടന ഭീഷണിയുയര്‍ത്തുകയും ചെയ്‌തിട്ടുണ്ട്.
അമേരിക്കയുമായി ചേര്‍ന്ന് മുന്നോട്ടുപോകുന്ന ഇന്ത്യന്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് സ്‌ഫോടനം നടത്തിയതെന്നും അമേരിക്കയുമായുള്ള ഇടപാടുകള്‍ ഇന്ത്യ അവസാനിപ്പിക്കുന്നതുവരെ സ്‌ഫോടനങ്ങള്‍ തുടരുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ഇ-മെയില്‍ സന്ദേശം അയച്ചതായി കരുതുന്ന ഇന്റര്‍നെറ്റ് കെഫെ ഉടമയെയും മകനെയും ഉത്തര്‍പ്രദേശിലെ ഗാസിയാ ബാദില്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. കഫേ ഉടമ മധുകര്‍ മിശ്രയെയും മകനെയുമാണ് പൊലീസ് ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിലെടുത്തത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications