Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാവൂദ്‌ കറാച്ചി വിടാന്‍ പദ്ധതിയിടുന്നു

TRACKING THE DON: This is Dawood Ibrahim's Mali passport which was issued to him on April 6, 2005.മുബൈ: അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിം വേഷം മാറി കറാച്ചിയില്‍ നിന്നും മറ്റെതെങ്കിലും രാജ്യത്തേക്ക്‌ രക്ഷപ്പെടാനിടയുണ്ടെന്ന സൂചനയെ തുടര്‍ന്ന്‌ ഇന്റര്‍പോള്‍ പുതിയ ലുക്ക്‌ ഓട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചു.

2005 ഏപ്രില്‍ ആറിന്‌ ഷേഖ്‌ അബ്ദുറഹ്മാന്‍ എന്ന പേരില്‍ എ 1332945 എന്ന നമ്പറില്‍ മാലി പാസ്‌പോര്‍ട്ട്‌ ദാവൂദ്‌ സംഘടിപ്പിച്ചിട്ടുണ്ട്‌.

ഇതിലെ ചിത്രമാണ്‌ ഇന്റര്‍പോള്‍ ഇപ്പോള്‍ പുറത്തിറക്കിയ ലുക്ക്‌ ഓട്ട്‌ നോട്ടീസിലെ ചിത്രം. നേരത്തെ കൂളിംഗ്‌ ഗ്ലാസ്‌ ധരിച്ചതും എക്‌സിക്യൂട്ടീവ്‌ വേഷത്തോടെയുമുള്ള ദാവൂദിന്റെ ചിത്രങ്ങളാണ്‌ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്കായി ഉണ്ടായിരുന്നത്. ഇടക്കാലത്ത്‌ ദാവൂദ്‌ പ്ലാസ്റ്റിക്‌ സര്‍ജറിയ്‌ക്ക്‌ വിധേയനായതായും സംശയിക്കുന്നുണ്ട്‌.‌

ഇപ്പോള്‍ ലഭ്യമായിട്ടുള്ള മാലി പാസ്‌പോര്‍ട്ടില്‍ ഭംഗിയായ രീതിയില്‍ നേരിയ ബുള്‍ ഗാന്‍ താടിയോടെയുള്ള ചിത്രമാണുള്ളത്‌.

പാകിസ്‌താനിലെ ഭരണമാറ്റത്തെ തുടര്‍ന്ന തന്നെ പിടികൂടി ഇന്ത്യയ്‌ക്ക്‌ കൈമാറുമോയെന്ന ഭീതിയാണ്‌ ദാവൂദിനെ കറാച്ചി വിടാന്‍ പ്രേരിപ്പിയ്‌ക്കുന്നത്‌ അതെ സമയം ദാവൂദ്‌ കറച്ചിയില്‍ തന്നെയുണ്ടോയെന്ന കാര്യവും വ്യക്തമല്ല.

മുംബൈ സ്‌ഫോടനക്കേസുകളില്‍ പ്രതിയായ ദാവൂദിനെ ഫോബ്‌സ്‌ മാഗസിന്‍ അടുത്തിടെ ആഗോള കുറ്റവാളികളില്‍ നാലാമനായി വിശേഷിപ്പിച്ചിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+