Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച്‌ കൂട്ടാളികളെ കൊന്നു കുഴിച്ചു മൂടിയ മോഷ്ടാവ്‌ പിടിയില്‍

ചെന്നൈ: കവര്‍ച്ചാ സംഘത്തിലെ അഞ്ച്‌ കൂട്ടാളികളെ കൊന്നു കുഴിച്ചു മൂടിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ്‌ പിടിയിലായി.

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ ദേവരാജ്‌ (25) ആണ്‌ പിടിയിലായത്‌.

ദേവരാജിന്റെ കവര്‍ച്ചാ സംഘത്തിലെ അംഗങ്ങളായിരുന്ന വീര (18), ഹരികൃഷ്‌ണന്‍(18), ധരണി കുമാര്‍ (25), മഞ്‌ജുനാഥന്‍ (24), കുമരന്‍ (18) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. എല്ലാവരുടെയും മൃതദേഹങ്ങള്‍ പോലീസ്‌ കണ്ടെടുത്തു.

കാഞ്ചീപുരത്തു നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട്‌ നടത്തിയ അന്വേഷണത്തിനിടെയാണ്‌ ദേവരാജ്‌ പിടിയിലായത്‌.

ഈ കേസില്‍ ദേവരാജിനെ പോലീസ്‌ ചോദ്യം ചെയ്യുന്നതിനിടെയാണ്‌ കൂട്ടാളികളായിരുന്ന അഞ്ചു പേരെയും വധിച്ച്‌ കാഞ്ചീപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുഴിച്ചിട്ട വിവരം പുറത്തറിയുന്നത്‌.

2006ല്‍ ദേവരാജ്‌ കൂടി ഉള്‍പ്പെട്ട ഒരു കവര്‍ച്ചാ കേസില്‍ കൊല്ലപ്പെട്ട അഞ്ചു പേരും അറസ്റ്റിലായിരുന്നു. ഇവരുടെ മൊഴിയനുസരിച്ച്‌ ദേവരാജും അറസ്റ്റിലായി.

പിന്നീട്‌ ആറു പേരും ജാമ്യത്തിലിറങ്ങി. തന്നെ കേസില്‍ കുടുക്കിയതിന്റെ പ്രതികാരമെന്ന നിലയിലാണ്‌ 2006 ആഗസ്‌റ്റിനും 2006 ഫെബ്രുവരിയ്‌ക്കുമിടയില്‍ അഞ്ചു പേരെയും ദേവരാജ്‌ കൊലപ്പെടുത്തിയതെന്ന്‌‌ പോലീസ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+