വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകിയെ ക്ലാസ്‌മുറിയില്‍ കുത്തിക്കൊന്നു
പഥാന്‍കോട്ട്: തുടര്‍ച്ചയായി വിവാഹാഭ്യാര്‍ത്ഥന നിരസിച്ച കാമുകിയെ കാമുകന്‍ ക്ലാസ്‌മുറിയില്‍ വച്ച് കുത്തിക്കൊന്നു.
പഥാന്‍കോട്ട് എസ്‌ഡി കോളെജില്‍ ബിഎഡ് വിദ്യാര്‍ത്ഥിനിയായ മോണിക്ക റാണി മിനാസ് ആണ് കൊല്ലപ്പെട്ടത്. ക്ലാസ് നടക്കുന്നതിനിടെയാണ് കാമുകനും സഹപാഠിയുമായ ജസ്‌ബീര്‍ സിംങ് മോണിക്കയെ കുത്തി കൊലപ്പെടുത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹക്കാര്യത്തിന് മോണിക്ക ഇതുവരെ സമ്മതം നല്‍കിയിരുന്നില്ലത്രേ.
മോണിക്ക മരിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം ജസ്‌ബീര്‍ കോളെജിന്റെ മേല്‍ക്കൂരയില്‍ കയറിയിരുന്ന് ഗ്രൗണ്ടില്‍ തടിച്ചുകൂടിയ ജനങ്ങളെ ചീത്തവിളിച്ചു. പിന്നീട് സൈനിക ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് മൂന്നുമണിക്കൂറിന്‌ശേഷമാണ് ഇയാള്‍ താഴെ ഇറങ്ങി വന്നത്.
കോളെജില്‍ പട്ടാപ്പകല്‍ കൊലപാതകം നടന്നതില്‍ പ്രതിഷേധിച്ച് കോളെജ് സ്ഥിതിചെയ്യുന്ന സുന്ദര്‍നഗറിലെ താമസക്കാര്‍ രണ്ടുമണിക്കൂറിലെറെ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി. കോളെജ് അടയ്‌ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications