Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനാലുകാരിയെ പീഡിപ്പിച്ച മലയാളി അധ്യാപകന്‍ അറസ്റ്റില്‍

മുംബൈ: പതിനാലുകാരിയെ പീഡിപ്പിച്ച മലയാളി അധ്യാപകനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഭയന്തറിലെ സെന്റ്‌ ബിഷപ്പ്‌ സ്‌കൂളില്‍ അധ്യാപകനായ സുകുമാര്‍ നായര്‍(37) ആണ്‌ അറസ്റ്റിലായത്‌.

താനെ കോടതിയില്‍ ഹാജരാക്കിയ ഇയളെ കോടതി മെയ്‌ ഇരുപത്‌ വരെ പൊലീസ്‌ കസ്റ്റഡിയില്‍ റിമാന്റ്‌ ചെയ്‌തു. ഭയിന്തര്‍ ഈസ്റ്റിലെ നവഘറിലെ ശ്രീധാം സൊസൈറ്റിയിലാണ്‌ സുകുമാര്‍ നായര്‍ താമസിക്കുന്നത്‌. നവ്‌ഘറിലെ സ്‌കൂളിലെ അധ്യാപകനായ ഇയാള്‍ സ്‌കൂള്‍ അടച്ചതിനെത്തുടര്‍ന്ന്‌ കുട്ടികള്‍ക്ക്‌ ട്യൂഷന്‍ ക്ലാസ്‌ നടത്തുന്നുണ്ടായിരുന്നു.

ഇയാള്‍ പെണ്‍കുട്ടിയെ മിഠായി നല്‍കി മുറിയിലേയ്‌ക്ക്‌ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. കുട്ടിയെ മുറിയില്‍ വിളിച്ചുവരുത്തി കമ്പ്യൂട്ടറില്‍ ശേഖരിച്ച്‌ വച്ചിരുന്ന അശ്ലീല ചിത്രങ്ങള്‍ കാണിച്ചശേഷം രണ്ടുതവണ പീഡിപ്പിക്കുകയായിരുന്നു.

പിന്നീട്‌ പുറത്തുപറയാതിരിക്കാനായി കുട്ടി തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന്‌ കഥ കെട്ടിച്ചമച്ചു. കുട്ടിയുമായുള്ള വാക്കേറ്റം കേട്ട അയല്‍ക്കാരി കുട്ടിയെ ചോദ്യം ചെയ്‌തപ്പോഴാണ്‌ മുറിയില്‍ നടന്ന സംഭവങ്ങള്‍ അറിഞ്ഞത്‌. അപ്പോഴേയ്‌ക്കും ബഹളം കേട്ട്‌ സ്ഥലത്ത്‌ ആളുകള്‍ കൂടിയിരുന്നു.

പെണ്‍കുട്ടി പറയുന്നതാണ്‌ സത്യമെന്ന്‌ മനസ്സിലാക്കിയ പരിസരവാസികള്‍ സുകുമാറിനെ ഫ്‌ലാറ്റിനകത്തിട്ട്‌ പുറത്തുനിന്നും പൂട്ടിയശേഷം വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

ആളുകള്‍ ഉള്ളില്‍ കയറി ഉപദ്രവിക്കാതിരിക്കാനായി ഇയാള്‍ അകത്തുനിന്നും വാതില്‍ പൂട്ടി. പൊലീസ്‌ വന്നുകഴിഞ്ഞ്‌ പലവട്ടം ആവശ്യപ്പെട്ടശേഷമാണ്‌ ഇയാല്‍ മുറി തുറന്ന്‌ കീഴടങ്ങാന്‍ തയ്യാറായത്‌. കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയയാക്കിയപ്പോള്‍ മാനഭംഗം നടന്നുവെന്ന്‌ വ്യക്തമായിട്ടുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+