ഡോക്ടര്‍മാരുടെ പണിമുടക്ക്; സര്‍ക്കാര്‍ ആശുപത്രികള്‍ നിശ്ചലം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വ്യഴാഴ്‌ച നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പണിമുട്‌ക്ക് നടത്തുന്നത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒഴികെയുള്ളയിടങ്ങളിലാണ് പണിമുടക്കെന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു. ഇതോടെ ജില്ലാ ആശുപത്രികള്‍ മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെ 24 മണിക്കൂര്‍ സ്‌തംഭിയ്‌ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
അതെ സമയം ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗമുള്ള ആശുപത്രികളില്‍ ആ വിഭാഗത്തില്‍ മാത്രം ഡോക്ടര്‍മാര്‍ എത്തും. ഡ്യൂട്ടിയ്‌ക്ക് ഒരു ഡോക്ടറും ഉണ്ടാകും. എന്നാല്‍ ഇവരൊന്നും ഹാജര്‍ ബുക്കില്‍ ഒപ്പിടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ശമ്പള പരിഷ്‌ക്കരണത്തില്‍ കാട്ടിയ വിവേചനം അവസാനിപ്പിയ്‌ക്കണമെന്നാവശ്യപ്പെട്ടാണ് കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ ഒരു ദിവസത്ത പണിമുടക്ക് സംഘടിപ്പിച്ചിരിയ്‌ക്കുന്നത്. അനുകൂല നിലപാടുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടന മുന്നറിയിപ്പ് നല്‌കിയിട്ടുണ്ട്.
ഇതിനിടെ ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് ആരോഗ്യ മന്ത്രി ശ്രീമതി അഭ്യര്‍ഥിച്ചു. സമരം അധാര്‍മ്മികമാണെന്നും ജനങ്ങളെയും സര്‍ക്കാരിനെയും ഒരു പോലെ വെല്ലുവിളിയ്‌ക്കുന്ന സമരത്തെ നേരിടുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications