Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞ തുറമുഖം: നിര്‍മാണ പങ്കാളിയെ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത്‌ അന്താരാഷ്ട്ര തുറമുഖം നിര്‍മ്മിയ്‌ക്കുന്നതിനുള്ള സ്വകാര്യ പങ്കാളിയായി ഹൈദ്രാബാദിലെ ലാന്‍കോ കണ്‍സോര്‍ഷ്യത്തെ തിരഞ്ഞെടുത്തതായി നിയമ-തുറമുഖ മന്ത്രി എം. വിജയകുമാര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഹൈദ്രാബാദിലെ ലാന്‍കോ കൊണ്ടപ്പള്ളി പവര്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ലീഡ്‌ മെമ്പറായുള്ള ലാന്‍കോ ഇന്‍ഫ്രാടെക്‌ ലിമിറ്റഡ്‌, മലേഷ്യയിലെ പെമ്പിനാന്‍ റെഡ്‌സായ്‌ എന്നിവ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തെയാണ്‌ പങ്കാളിയായി തിരഞ്ഞെടുത്തിട്ടുള്ളത്‌.

5348 കോടി രൂപയുടെ പദ്ധതിയാണ്‌ തുറമുഖം നിര്‍മ്മിച്ച്‌ പ്രവര്‍ത്തപ്പിയ്‌ക്കുന്നതിനായി ഇവര്‍ നടപ്പാക്കുക. 2390 കോടി രൂപയുടെ ആദ്യ ഘട്ടം മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ പ്രവര്‍ത്തനമാരംഭിയ്‌ക്കും.

കണ്‍സോര്‍ഷ്യത്തിന്‌ ഇനി മന്ത്രിസഭയുടെ അംഗീകാരം നേടണം. അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ ഇത്‌ സംബന്ധിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിയ്‌ക്കും. തുടര്‍ന്ന്‌ ക്ലിയറന്‍സിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിയ്‌ക്കും. ഇതിനു ശേഷം കണ്‍സോര്‍ഷ്യം ഒരു സ്‌പെഷ്യല്‍ പര്‍പ്പസ്‌ കമ്പനി രൂപീകരിയ്‌ക്കുകയും സര്‍ക്കാര്‍ അവരുമായി കരാറിലേര്‍പ്പെടുകയും ചെയ്യും.

പ്രസ്‌തുത കമ്പനിയായിരിക്കും തുറമുഖം നിര്‍മിച്ച്‌ പ്രവര്‍ത്തനം നടത്തുക. കമ്പനിയില്‍ സര്‍ക്കാരിന്‌ 24 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. ഇതിനായി 225 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നിക്ഷേപിയ്‌ക്കും.

30 വര്‍ഷം കഴിയുമ്പോള്‍ തുറമുഖത്തിന്റെ പൂര്‍ണ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്‌തമാകുമെന്ന്‌ മന്ത്രി പറഞ്ഞു. 2006ല്‍ സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്ത കണ്‍സോര്‍ഷ്യത്തിന്‌ കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷ ക്ലിയറന്‍സ്‌ ലഭിച്ചിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+