കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയ്ക്കൊപ്പം കറങ്ങിനടന്നയാളെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് പിടികൂടി

  • By Staff
Google Oneindia Malayalam News

എരുമേലി: ഗള്‍ഫില്‍ നിന്നും ഒരാഴ്‌ച മുമ്പ്‌ നാട്ടില്‍ വന്നിട്ടും വീട്ടില്‍പ്പോകാതെ കാമുകിയ്‌ക്കൊപ്പം കറങ്ങിനടക്കുകയായിരുന്ന ആളിനെ ഭാര്യയും ബന്ധുക്കളും പിടികൂടി.

ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ എരുമേലി പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്റിലാണ്‌ സംഭവം നടന്നത്‌. കൊട്ടാരക്കര സ്വദേശിയായ യുവാവ്‌ കഴിഞ്ഞയാഴ്‌ചയാണ്‌ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്‌. എരുമേലിയിലുള്ള കാമുകിയുടെ അടുത്തേയ്‌ക്കാണത്രേ ഇയാള്‍ വന്നത്‌.

യുവാവ്‌ നാട്ടില്‍ എത്തിയിട്ടും വീട്ടില്‍ വരാതിരുന്നതിനെപ്പറ്റി ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ എരുമേലി സ്വദേശിനിയുമായി കറങ്ങിനടക്കുകയാണെന്ന്‌ വ്യക്തമായി. തുടര്‍ന്ന്‌ ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞദിവസം എരുമേലി ബസ്‌ സ്‌റ്റാന്റില്‍ ഭാര്യയും ബന്ധുക്കളും യാദൃശ്ചികമായി ഇയാളെ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത്‌ കാമുകി ഒപ്പമുണ്ടായിരുന്നില്ല. തുടര്‍ന്ന്‌ വാക്കേറ്റമുണ്ടായപ്പോള്‍ പൊലീസ്‌ ഇടപെട്ടു.

ഭാര്യവീട്ടുകാരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത്‌ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തില്ല. ഇത്തരം പ്രവൃത്തികള്‍ തുടരരുതെന്ന്‌ നിര്‍ദ്ദേശം നല്‍കി പൊലീസ്‌ ഇയാളെ ഭാര്യയ്‌ക്കും ബന്ധുക്കള്‍ക്കുമൊപ്പം വിട്ടയച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X