കൈനറ്റിക് മോട്ടോഴ്‌സ് സ്വന്തമാക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നു
മുംബൈ: ടൂവീലര്‍ നിര്‍മാണ കമ്പനിയായ കൈനറ്റിക് മോട്ടോഴ്‌സിനെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തി.
കൈനറ്റിക്കിനെ ഏറ്റെടുക്കുന്നുവെന്ന വാര്‍ത്തകള്‍ ശക്തമായതോടെ കമ്പോളത്തില്‍ കൈനറ്റിക്കിന്റെ ഓഹരികള്‍ക്ക് അഞ്ചു ശതമനം വരെ വില ഉയര്‍ന്നിട്ടുണ്ട്.
കൈനറ്റിക്കിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാനാണ് മഹീന്ദ്രയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതെ സമയം ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ മഹീന്ദ്ര വക്താക്കള്‍ നിഷേധിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ഇരു ചക്ര വാഹന നിര്‍മാതക്കളായ കൈനറ്റിക് മോട്ടോഴ്‌സിന്റെ മൂല്യം 150 കോടിയെന്നാണ് കണക്കാക്കപ്പെട്ടിരിയ്‌ക്കുന്നത്. ഏകദേശം 70-80 കോടി മുടക്കി കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കാനാണ് മഹീന്ദ്രയുടെ ഇപ്പോഴത്തെ നീക്കം.
രാജ്യത്തെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മാതക്കളായ മഹീന്ദ്ര ഇപ്പോള്‍ തന്നെ റിനോള്‍ട്ടുമായി സഹകരിച്ച് കാര്‍ നിര്‍മാണത്തിന് തുടക്കമിട്ടിട്ടുണ്ട്.
എന്നാല്‍ ആഗോള ടൂ വീലര്‍ വിപണിയില്‍ ചൈനയ്‌ക്കു പിന്നാലെ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ വിപണിയില്‍ കാലുറപ്പിയ്‌ക്കുന്നത് കൂടുതല്‍ സാധ്യതകള്‍ തുറന്നു തരുമെന്നാണ് മഹീന്ദ്ര കരുതുന്നത്.












Click it and Unblock the Notifications