ദൈവം മാനുഷിക ദൗര്‍ബല്യം; ഐന്‍സ്‌റ്റീന്‍
ലണ്ടന്‍: ദൈവ വിശ്വാസം മനുഷ്യന്റെ വെറു ദൗര്‍ബല്യം മാത്രമാണെന്ന് ആധുനിക യുഗത്തിലെ മഹാനായ ശാസ്‌ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റീന്‍.
ജൂതന്‍മാര്‍ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയല്ലെന്നും ലോകത്തിലെ ഏറ്റവും പ്രശസ്‌തരായ നാല് ജൂതന്‍മാരിലൊരാളായ ഐന്‍സ്റ്റീന്‍ ചൂണ്ടിക്കാട്ടുന്നു.
1954 ജനുവരി മൂന്നിന് ദാര്‍ശനികനായ എറിക് ഗുത്‌കിന്ദിന് എഴുതിയ കത്തിലാണ് ദൈവത്തെപ്പറ്റിയുള്ള തന്റെ നീരിഷണങ്ങള്‍ ഐന്‍സ്റ്റീന്‍ വ്യക്തമാക്കുന്നത്.
ജര്‍മ്മന്‍ ഭാഷയിലുള്ള ഈ കത്ത് കഴിഞ്ഞ അമ്പതു വര്‍ഷത്തിലേറെയായി ഒരു സ്വകാര്യ ശേഖരത്തില്‍ സൂക്ഷിച്ചിരിയ്‌ക്കുകയായിരുന്നു. വ്യഴാഴ്‌ച മെഫെയറില്‍ ബ്ലൂംസ്‌ബെറി ഓക്ഷന്‍സ് കത്ത് ലേലം ചെയ്യും.
ദൈവമെന്ന പദം മാനുഷികമായ ദൗര്‍ബല്യത്തിന്റെ പ്രകടനം മാത്രമാണ്. അതെ സമയം ബൈബിള്‍ ആദരണീയവും പ്രാകൃതവുമായ ഇതിഹാസങ്ങളുടെ സമാഹരണം മാത്രമാണെന്നും അദ്ദേഹം പറയുന്നു. അത് അല്‍പം ബാലിശവുമാണെന്ന് ഐന്‍സ്റ്റീന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
മറ്റു ജനതയില്‍ നിന്നും വ്യത്യസ്‌തമായി ജൂതരില്‍ താന്‍ പ്രത്യേകതയൊന്നും കാണുന്നില്ലെന്നും ഐന്‍സ്റ്റീന്‍ പറയുന്നു.












Click it and Unblock the Notifications