സ്‌പാം മെയില്‍: മൈസ്പേസിന് വന്പന്‍ തുക നഷ്ട നഷ്ടപരിഹാരം
വാഷിങ്‌ടണ്‍: അനാവശ്യ പരസ്യങ്ങള്‍ അനുമതിയില്ലാതെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അയച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ മൈ സ്‌പേസ് നല്‌കിയ പരാതിയില്‍ വന്‍തുക നഷ്ടപരിഹാരം നല്‌കാന്‍ കോടതി വിധിച്ചു.
കേസിലെ പ്രതികളായ സാന്‍ഫോര്‍ഡ് വാലസ്, വാള്‍ട്ടര്‍ റൈന്‍സ് എന്നിവര്‍ 23.4 കോടി ഡോളര്‍ (92 കോടി രൂപ) മൈ സ്‌പേസിന് നഷ്ടപരിഹാരമായി നല്‌കണമെന്ന് ഒരു അമേരിക്കന്‍ കോടതിയാണ് ഉത്തരവിട്ടത്.
അനാവശ്യ വാണിജ്യ പരസ്യങ്ങള്‍ (സ്‌പാം മെയില്‍) അയച്ചതിന് ആദ്യമായാണ് ഇത്ര വലിയ തുക നഷ്ടപരിഹാരമായി വിധിയ്‌ക്കുന്നത്. എന്നാല്‍ മൈ സ്‌പേസിന് ഇത്രയും വലിയ തുക നഷ്ട പരിഹാരമായി ലഭിയ്‌ക്കാന്‍ സാധ്യത തുലോം കുറവാണെന്നാണ് ആന്റി-സ്‌പാം വിദഗ്‌ദ്ധരുടെ അഭിപ്രായം.
സ്‌പാം മെയിലുകള്‍ മൂലം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും കൂടാതെ പല സ്‌പാം മെയിലുകളിലും അശ്ലീല പരസ്യങ്ങളും മറ്റുമുണ്ടായിരുന്നെന്നും ലോസ് ഏഞ്ചല്‍സിലെ ജില്ലാ കോടതിയില്‍ മൈ സ്‌പേസ് അധികൃതര്‍ നല്‌കിയ പരാതിയിലുണ്ട്.












Click it and Unblock the Notifications