ബ്രായില്‍ നിന്നും മൊബൈലിന് ചാര്‍ജ്
ടോക്കിയോ: ദീര്‍ഘ യാത്രക്കിടയിലും മറ്റും മൊബൈല്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നുപോയാലള്ള അവസ്ഥയൊന്ന് ഓര്‍ത്തുനോക്കൂ. ഇടക്കൊന്ന് ചാര്‍ജ് ചെയ്യാനുള്ള അവസരം ഇല്ലെന്നുകൂടിവന്നാലോ?
തനിയെ യാത്രചെയ്യുന്ന സ്‌ത്രീകളുടെ കാര്യത്തിലാണെങ്കില്‍ പറയുകയും വേണ്ട. ആകെ ബുദ്ധിമുട്ടുന്ന അവസ്ഥയായിരിക്കും അഭിമുഖീകരിക്കേണ്ടിവരുക.
എന്നാല്‍ ഇതിന് പരിഹാരമായി ജാപ്പാനിലെ ഒരു അടിവസ്‌ത്ര നിര്‍മ്മാണ കമ്പനിയായ ട്രിംഫ് ഇന്റര്‍നാഷണില്‍ പുതിയൊരു തരം ബ്രാ നിര്‍മ്മിച്ചിരിക്കുന്നു. മൊബൈല്‍ ഫോണും ഐപോഡുമൊക്കെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സോളാര്‍ ബ്രായാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
ബ്രായൊടൊപ്പം വയറിന് ചുറ്റുമായി ഒരു സോളാര്‍ പാനല്‍ ചേര്‍ത്തുകൊണ്ടാണ് ബ്രാ ധരിക്കേണ്ടത്. സൗരോര്‍ജ്ജം കൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുക.
ഇത് ധരിച്ച് ഇതിന് മുകളില്‍ മറ്റ് വസ്‌ത്രങ്ങള്‍ ധരിച്ച് സ്‌ത്രീകള്‍ക്ക് പുറത്തുപോകാമെന്ന് അത്തരത്തില്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ള രീതിയിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നതെന്നും ട്രിംഫ് ഇന്റര്‍നാഷണലിന്റെ വക്താവ് യോഷികോ മസൂദ പറയുന്നു.
പക്ഷേ ഈ ബ്രാ കഴുകകയോ മഴയുള്ള ദിവസങ്ങളില്‍ വെയില്‍കൊള്ളിക്കാനിടുകയോ ചെയ്യരുതെന്നും മസൂദ മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications