Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ്‌പൂര്‍ സ്‌ഫോടനം: രേഖാചിത്രത്തിലുള്ളയാളെ കണ്ടുവെന്ന്‌ ഹോട്ടലുടമ

ജയ്‌പൂര്‍: ചൊവ്വാഴ്‌ച ജയ്‌പൂര്‍ നഗരത്തിലുണ്ടായ സ്‌ഫോടനപരമ്പരയുമായി ബന്ധമുണ്ടെന്ന്‌ കരുതുന്നയാളെ കണ്ടതായി നഗരത്തിലെ ഒരു ഹോട്ടലുടമ പൊലീസിനോട്‌ വെളിപ്പെടുത്തി.

പൊലീസ്‌ പുറത്തുവിട്ട രേഖാചിത്രങ്ങളിലുള്ള ഒരാള്‍ ഒരു സ്‌ത്രീയോടൊപ്പം താന്‍ നടത്തുന്ന ഹോട്ടലില്‍ എത്തിയിരുന്നുവെന്നാണ്‌ ഹോട്ടലുടമ പറയുന്നത്‌. ഉദയ്‌പൂരിലുള്ള സമര്‍ ബാഗ്‌ എന്ന റസ്റ്റോറന്റ്‌ നടത്തിപ്പുകാരനായ കമല്‍ ജോഷിയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ഞായറാഴ്‌ച നാലുമണിയോടെ ഇയാള്‍ ഒരു സ്‌ത്രീയുമൊത്ത്‌ ഹോട്ടലില്‍ വന്നിരുന്നുവെന്നും അവര്‍ ഹോട്ടലില്‍ നിന്നും ഒന്നും കഴിച്ചിരുന്നില്ലെന്നും ജോഷി പറയുന്നു. കൂടാതെ സാരിയുടുത്തെത്തിയ സ്‌ത്രീ ഹോട്ടലില്‍ നിന്നും അതുമാറ്റി ചുരിദാറിട്ടാണ്‌ പുറത്തേയ്‌ക്ക്‌ പോയതെന്നകാര്യം താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും ഇയാള്‍ പറയുന്നു.

ഹോട്ടലുടമ കണ്ടെന്ന്‌ പറയുന്ന പുരുഷന്റെയും സ്‌ത്രീയുടെയും നഗരത്തിലെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന്‌ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

ഇതിനിടെ അജ്‌മീറിലെ ക്വായ ബെയ്‌നൂദ്ദീന്‍ ചിസ്‌തി സൂഫി ദേവാലയത്തിന്‌ സമീപത്തുനിന്നു എട്ട്‌ ബംഗ്ലാദേശികളെ പൊലീസ്‌ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. സ്‌ഫോടനം നടത്തിയവരെന്ന്‌ സംശയിക്കുന്ന നാലുപേരുടെ ചിത്രങ്ങളാണ്‌ ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്‌.

ഇതിനിടെ ജയ്പൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുജാഹിദിന്‍ എന്ന സംഘടന ടിവി ചാനലുകള്‍ക്കു നല്‍കിയ ഇ-മെയില്‍ വീഡിയോ വ്യാജമല്ലെന്ന് വ്യക്തമായി. 63 പേരുടെ ജീവനെടുത്ത സ്ഫോടനത്തിന് ഉപയോഗിച്ച സൈക്കിളിന്റെ വീഡിയൊ ചിത്രമാണ് രണ്ട് ടെലിവിഷന്‍ ചാനലിന് ലഭിച്ചിരുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+