കര്‍ണ്ണാടകത്തില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്
ബാഗ്ലൂര്‍: കര്‍ണ്ണാടക നിയസമഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് തുടങ്ങി. മംഗലാപുരം ഉള്‍പ്പെടെ ദക്ഷിണകര്‍ണാടകത്തിലെ പത്തുജില്ലകളില്‍പ്പെട്ട 66 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്.
മുന്‍ മുഖ്യമന്ത്രിമാരായ ബിഎസ് യദ്യൂരപ്പയും ബംഗാരപ്പയുമാണ് രണ്ടാംഘട്ടത്തില്‍ മത്സരരംഗത്തുള്ളവരില്‍ പ്രമുഖര്‍. ബിജെപിയ്‌ക്ക് മേല്‍ക്കയ്യുള്ള റായ്‌ച്ചൂര്‍, കൊപ്പല്‍, ഉത്തരകന്നഡ, ബെല്ലാരി, ചിത്രദുര്‍ഗ, ദാവന്‍ഗരെ, ഷിമോഗ, ഉഡുപ്പി, ചിക്‌മംഗ്ലൂര്‍, ദക്ഷിണകന്നഡ എന്നീ ജില്ലകളിലാണ് 12,266 ബൂത്തുകളാണ് വോട്ടെടുപ്പിനായി തയ്യാറാക്കിയിരിക്കുന്നത്.
രണ്ടാംഘട്ടത്തില്‍ 590 സ്ഥാനാര്‍ത്ഥികളാണ് ജനവിധിതേടുന്നത്. നക്‌സല്‍ ബാധിത പ്രദേശങ്ങളായ ഉഡുപ്പി, ഷിമോഗ, ചിക്‌മംഗ്ലൂര്‍ ജില്ലകളില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെയ്‌ക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇവിടെ ന്‌കസലുകള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
വോട്ടെടുപ്പ് സുഗമമാക്കാന്‍ ശ്‌കതമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രശ്‌നബാധിത ജില്ലകളില്‍ ബൂത്തുകളുടെ സുരക്ഷാ ചുമത സിആര്‍പിഎഫിനാണ്. മൊത്തം 16,000 സിഐര്‍പിഎഫുകാരെയാണ് മൂന്നു ജില്ലകളിലായി വിന്യസിച്ചിരിക്കുന്നത്.
കാര്‍ക്കള, ഹെബ്രി, മാസ്‌തികൊട്ട, ആഗുംബെ, ശൃംഗേരി എന്നിവിടങ്ങളില്‍ നക്‌സല്‍ താവളങ്ങളുള്ളതിനാല്‍ മൂന്നു ദിവസമായി ഈ സ്ഥലങ്ങള്‍ സുരക്ഷാസേനയുടെ നിരീക്ഷണത്തിലാണ്. 3754 ബൂത്തുകളെ അതീവ പ്രശ്‌നസാധ്യതയുള്ളതായും 4284 ബൂത്തുകളെ പ്രശ്‌നസാധ്യതയുള്ളതായും പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications