സംവരണം: കൊല്‍ക്കത്ത ഹൈക്കോടതി വിധി റദ്ദാക്കി
ദില്ലി: കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സിസ്‌റ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പിന്നാക്ക വിഭാഗ ക്വാട്ടയില്‍ നിന്നും (ഒബിസി) പ്രവേശനം നല്‌കുന്നത് സ്റ്റേ ചെയ്‌ത കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്ന കോഴ്‌സുകളില്‍ ഒബിസി സംവരണം സുപ്രീം കോടതി പുനസ്ഥാപിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത ഐഐഎമ്മില്‍ പ്രവേശനം തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നയന്‍ഗുഹ എന്ന ബി ടെക് വിദ്യാര്‍ഥിയുടെ ഹര്‍ജിയിന്‍ മേലാണ് കൊല്‍ക്കത്ത കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചിരുന്നത്.
ഇത് കൂടാതെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സംവരണം നല്‌കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളിലുള്ള കേസുകള്‍ പരിഗണിയ്‌ക്കാനും സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications