തിരിച്ചെത്തിയവരെ മാറ്റിനിര്‍ത്തുന്നത് ദോഷം ചെയ്യും: കരുണാകരന്‍
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തി.
കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ മടങ്ങിയെത്തിവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നതു സംബന്ധിച്ച് ചര്‍ച്ച. ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരം ഉണ്ടായില്ലെന്നാണ് അറിയുന്നത്.
തനിയ്‌ക്കൊപ്പം കോണ്‍ഗ്രസിലേയ്‌ക്ക് മടങ്ങിയവരെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നുവെന്ന തോന്നല്‍ ദോഷം ചെയ്യുമെന്ന് കൂടുക്കാഴ്‌ചയ്‌ക്കുശേഷം കരുണാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
എന്റെ അനുയായികളെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വേണ്ടവിധം സഹകരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉപാധികളില്ലാതെയാണ് ഞാനം കൂട്ടരും കോണ്‍ഗ്രസിലേയ്‌ക്ക് മടങ്ങിവന്നത്. എനിക്കൊപ്പം വന്നവര്‍ക്ക് അര്‍ഹമായ സ്ഥാനമാനങ്ങള്‍ നാല്‍കാമെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അറിയിച്ചിട്ടുണ്ട്- കരുണാകരന്‍ പറഞ്ഞു.
കരുണാകരനൊപ്പം പാര്‍ട്ടിയില്‍ തിരിച്ചെത്തിയവര്‍ക്ക് മാന്യമായ സ്ഥാനങ്ങള്‍ നല്‍കുമെന്ന് ചര്‍ച്ചയ്ക്കുശേഷം ചെന്നിത്തല അറിയിച്ചു. അരമണിക്കൂര്‍ നേരമാണ് ചര്‍ച്ച നീണ്ടുനിന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications