Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാമി മഹേശ്വര ഭദ്രാനന്ദ പൊലീസില്‍ കീഴടങ്ങി

Swami Maheshwara Bhadranandaകൊച്ചി: എറണാകുളം സ്വമിയെന്നറിയപ്പെടുന്ന സ്വാമി മഹേശ്വര ഭദ്രാനന്ദ പൊലീസില്‍ കീഴടങ്ങി. മംഗളം ദിനപ്പത്രത്തിന്റെ ഓഫീസില്‍ കയറി ബഹളമുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന കേസിലാണ്‌ കീഴടങ്ങല്‍. ചുവന്ന ബീക്കണ്‍ ലൈറ്റ്‌ ഘടിപ്പിച്ച സ്വകാര്യ വാഹനത്തില്‍ .യാത്രചെയ്‌തതിനും സ്വാമിയ്‌ക്കെതിരെ കേസുണ്ട്‌.

വെള്ളിയാഴ്‌ച രാവിലെ പത്തുമണിയോടെ കൊച്ചി സിറ്റി അസിസ്റ്റന്റ്‌ കമ്മീഷണറുടെ ഓഫീസിലത്തിയാണ്‌ സ്വാമി കീഴടങ്ങിയത്‌. കുറച്ചുദിവങ്ങളായി സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച്‌ വരുകയായിരുന്ന പൊലീസ്‌ സ്വാമിയോട്‌ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു.

തിങ്കളാഴ്‌ചതോറും സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയില്‍ സ്വാമിയെ പൊലീസ്‌ ജാമ്യത്തില്‍ വിട്ടയച്ചു. കര്‍മ്മ എന്ന പ്രസ്ഥാനത്തിന്റെ നടത്തിപ്പുകാരനാണ്‌ മഹേശ്വര ഭദ്രാനന്ദയെന്നും ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷിച്ച്‌ വരുകയാണെന്നും പൊലീസ്‌ പറഞ്ഞു.

അരുണ്‍ എന്ന്‌ യഥാര്‍ത്ഥ പേരുള്ള സ്വാമി തിരുവനന്തപുരം സ്വദേശിയാണ്‌. കപടസ്വാമിമാരെക്കുറിച്ചുള്ള ഒരു അന്വേഷണ പരമ്പരയില്‍ തന്റെ പേര്‌ പരാമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ്‌ മംഗളം ഓഫീസില്‍ കയറി സ്വാമി ബഹളം വയ്‌ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തത്‌.

വ്യക്തിവൈരാഗ്യം മൂലമാണ്‌ ചിലര്‍ തനിയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന്‌ പൊലീസിന്‌ കീഴടങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിച്ച ഭദ്രാനന്ദ പറഞ്ഞു.

പത്രമോഫീസില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന്‌ ആരോപണം സ്വാമി നിഷേധിച്ചു. തനിയ്‌ക്കെതിരെ വന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ മംഗളം ഓഫീസില്‍ നിന്നും ആവശ്യപ്പെട്ടതനുസരിച്ചാണ്‌ അവിടയെത്തിയതെന്നാണെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നുമാണ്‌ അദ്ദേഹം പറയുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+