Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനെക്കൊണ്ട് കോണ്‍ഗ്രസിന് നേട്ടമുണ്ടാകില്ല: മുരളി

തിരുവനന്തപുരം: കെ. കരുണാകരന്‍ മടങ്ങി ചെന്നതുകൊണ്ട്‌ കോണ്‍ഗ്രസിനു യാതൊരു നേട്ടവുമുണ്ടാകില്ലെന്ന്‌ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ കെ. മുരളീധരന്‍.

കരുണാകരന്‍ ശക്‌തനായിരുന്ന കാലത്ത്‌ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാതിരുന്ന ദേശീയ നേതൃത്വം ദുര്‍ബലനായ കരുണാകരനെ അംഗീകരിക്കുമെന്ന്‌ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍ .

കരുണാകരന്‍ ചെന്നാല്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്ന് ഞാന്‍ പറഞ്ഞത് സത്യമായിരിക്കുകയാണ്. കരുണാകരനു പിന്നില്‍ അണികളില്ലെന്ന സത്യം കോണ്‍ഗ്രസ്‌ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്- മുരളീധരന്‍ പറഞ്ഞു

കരുണാകരന്‍റെ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോയാല്‍ എന്‍സിപിയെ കേരള രാഷ്ട്രീയത്തില്‍ നിന്നും തുടച്ച് നീക്കാമെന്ന് പല കോണ്‍ഗ്രസ് നേതാക്കളും കരുതിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മാസം നടന്ന് എന്‍സിപിയുടെ തൃശൂര്‍ സമ്മേളനത്തോടെ കരുണാകരന്‍ പോയാലും എന്‍.സി.പിക്ക് ഒന്നും സംഭവിക്കില്ലെന്ന് തെളിഞ്ഞു- മുരളി ചൂണ്ടിക്കാട്ടി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+