രാജകുമാരി ഭൂമി ഇടപാട്: കുരുവിള കുറ്റക്കാരനല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്
കൊച്ചി: രാജകുമാരി ഭൂമിയിടപാടില്‍ മുന്‍ പൊതു മരാമത്ത് മന്ത്രി ടി.യു കുരുവിളയ്‌ക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണം തെറ്റാണെന്ന് പോലീസ്.
സിറ്റി പോലീസ് കമ്മീഷണര്‍ പി.എം വര്‍ഗീസ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുരുവിളയെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
കെ.ജി.എ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ജി എബ്രഹാം സമര്‍പ്പിച്ച അന്യായത്തിന്‍ മേല്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതി മുമ്പ് നിര്‍ദ്ദേശം നല്‌കിയിരുന്നു.
രാജകുമാരി വില്ലേജില്‍ സ്ഥലം നല്‌കാമെന്ന് വിശ്വസിപ്പിച്ച് ടി.യു കുരുവിളയുടെ മകന്‍ എല്‍ദോ കുരുവിള 6.90 കോടി രൂപ കൈപ്പറ്റിയെന്നും പിന്നീട് സ്ഥലം നല്‌കാതെ കബളിപ്പിച്ചുമെന്നായിരുന്നു പരാതി. എല്‍ദോയും എബ്രാഹാമും തമ്മില്‍ സ്ഥല വില്‌പനയുമായി കരാറിലേര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ എല്‍ദോയുടെയും സഹോദരങ്ങളുടെയും പേരില്‍ രാജകുമാരി വില്ലേജില്‍ സ്ഥലമില്ലെന്ന ആരോപണം തെറ്റാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കരാര്‍ സംബന്ധിച്ച് ടി.യു കുരുവിളയും കെ.ജി ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇടപാട് വിവാദമായതിനെ തുടര്‍ന്ന് ടി.യു കുരുവിളയ്‌ക്ക് മന്ത്രി സ്ഥാനം രാജി വെയ്ക്കേണ്ടി വന്നിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications