ആള്‍ ദൈവത്തിന്റെ ബാങ്ക് ലോക്കറില്‍ നീല സിഡികള്‍
കൊച്ചി: അമൃത ചൈതന്യയെന്ന പേരില്‍ ആള്‍ ദൈവം ചമഞ്ഞ സന്തോഷ് മാധവന്റെ ബാക്ക് ലോക്കറില്‍ നിറയെ ബ്ലൂ ഫിലിം സിഡികള്‍.
സന്തോഷ് മാധവും മറ്റു ചിലരും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിയ്‌ക്കുന്ന ദൃശ്യങ്ങളടങ്ങിയ 23 ഡിജിറ്റല്‍ വീഡിയോ ടേപ്പുകളാണ് എറണാകുളം സിറ്റി പോലീസ് ലോക്കറില്‍ നിന്നും കണ്ടെടുത്തത്.
സന്തോഷ് മാധവന്റെ സ്വഭാവ വൈകൃതങ്ങളാണ് എല്ലാ സിഡികളിലും ദൃശ്യമാവുന്നത്. നീല ചലച്ചിത്ര സിഡികള്‍ നിര്‍മ്മിയ്‌ക്കാന്‍ ഉപയോഗിച്ച മാസ്‌റ്റര്‍ കോപ്പികളാണെന്നാണ് പോലീസിന്റെ നിഗമനം.
വ്യഴാഴ്‌ച ഉച്ചയ്‌ക്ക് എറണാകുളം എംജി റോഡിലെ ഫെഡറല്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നിന്നാണ് പോലീസ് സിഡികള്‍ കണ്ടെത്തിയത്.
സന്തോഷ് മാധവന്റെ ഫ്‌ളാറ്റിലും ശാന്തിതീരം ഗസ്റ്റ് ഹൗസിലും വച്ച് ചിത്രീകരിച്ച വീഡിയോ ചിത്രങ്ങളാണ് ഇപ്പോള്‍ കണ്ടെടുത്തിരിയ്‌ക്കുന്നത്. എന്നാല്‍ ഉന്നതര്‍ ഉള്‍പ്പെടുന്ന സിഡികള്‍ ഇവയില്ലെന്നാണ് സൂചന.
സിഡികള്‍ വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ഇത് വച്ചായിരിക്കും പോലീസിന്റെ ചോദ്യം ചെയ്യല്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications