Get Updates
Get notified of breaking news, exclusive insights, and must-see stories!

പണമോ സല്‍ക്കാരമോ കിട്ടിയാല്‍ പത്രക്കാര്‍ എന്തുമെഴുതുമെന്ന് സുധാകരന്‍

അടൂര്‍: പണമോ സല്‍ക്കാരമോ നല്‍കിയാല്‍ എന്തും എഴുതുന്നവരാണ് പത്രപ്രവര്‍ത്തകരെന്ന് സഹകരണവകുപ്പുമന്ത്രി ജി.സുധാകരന്‍.

തുവയൂര്‍ വടക്ക്‌ വനിതാ സഹകരണസംഘത്തിനായി പണിത കെട്ടിടത്തിന്റെ ഉദ്‌ഘാടനവേളയിലാണ്‌ മന്ത്രി സുധാകരന്‍ പത്രലേഖകര്‍ക്കെതിരെ ഈ പരാമര്‍ശം നടത്തിയത്‌.

പത്രപ്രവര്‍ത്തകരില്‍ നല്ലൊരുപങ്കും വലതുപക്ഷക്കാരാണ്‌. സര്‍ക്കാര്‍ നല്ല കാര്യങ്ങളെന്തെങ്കിലും ചെയ്‌താല്‍ അതിനെ ഇല്ലാതാക്കാനാണ്‌ ചില മാധ്യമങ്ങളുടെ ശ്രമം.

നമ്മളാഗ്രഹിക്കുന്ന ജനസേവനവും കൂട്ടായ്‌മയും ഇല്ലാതാക്കാനുള്ള പ്രചാരവേലകളാണ്‌ ഇക്കൂട്ടര്‍ നടത്തുന്നത്‌. അവര്‍ക്ക്‌ 'അകിടിന്‍ ചുവട്ടിലും ചോരതന്നെ'യാണ്‌ കൗതുകം.

പത്രപ്രവര്‍ത്തകരില്‍ 90 ശതമാനവും നമുക്കെതിരെ എഴുതുന്നവരാണ്‌. അവരില്‍നിന്ന്‌ ഒന്നും പ്രതീക്ഷിക്കേണ്ട. മന്ത്രി ചടങ്ങില്‍ പങ്കെടുക്കാതിരുന്നാല്‍ വിഭാഗീയതയാണെന്നെഴുതും - സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+