കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐയ്‌ക്കതെരെയുള്ള പ്രസ്‌താവനകള്‍ വിഎസിന്‌ നല്ലതല്ലെന്ന്‌ വെളിയം

  • By Super
Google Oneindia Malayalam News

കോട്ടയം: വിഎസ്‌ അച്യുതാനന്ദന്‍ സിപിഐ മന്ത്രിമാര്‍ക്കും പാര്‍ട്ടിയ്‌ക്കുമെതിരെ നടത്തുന്ന പ്രസ്‌താവനകള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്‌ നല്ലതല്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.

കേരള മഹിളാ സംഘം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു വെളിയം.

മുഖ്യന്ത്രി മറ്റുമന്ത്രിമാരുടെ വകുപ്പുകള്‍ കൂടി കയ്യടക്കാന്‍ ശ്രമിക്കുകയാണ്‌. ഭക്ഷ്യസുരക്ഷാ പദ്ധിതിയ്‌ക്ക്‌ സിപിഐ പാരവച്ചെന്ന ആരോപണം തെറ്റാണ്‌ സമിതിയില്‍ മുഖ്യമന്ത്രി ചെയര്‍മാനാകുന്നതിനെ പാര്‍ട്ടി എതിര്‍ത്തിട്ടില്ല.

എന്നാല്‍ കൃഷി വകുപ്പിന്റേതല്ലാത്ത ഒരു പൈസപോലും നല്‍കില്ലെന്ന ആസൂത്രണബോര്‍ഡിന്റെ നാലപാടാണ്‌ പ്രശ്‌നമായത്‌. പണം നല്‍കാതെ പദ്ധതി നടപ്പാക്കണമെന്ന്‌ പറഞ്ഞാല്‍ അതംഗീകരിക്കാന്‍ കഴിയില്ല- വെളിയം പറഞ്ഞു.

മറ്റുവകുപ്പുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന തരത്തില്‍ ദിവസംതോറും വി.എസ്‌ അനാവശ്യമായ വാദപ്രതിവാദങ്ങള്‍ നടത്തുന്നത്‌ ശരിയല്ല. തര്‍ക്കങ്ങളുണ്ടാകുന്നത്‌ നന്നല്ല എന്ന്‌ കരുതിയാണ്‌ വാദത്തിന്‌ പോകാത്തത്‌. വി.എസ്‌ ദിവസവും അനാവശ്യമായ വാദപ്രതിവാദങ്ങള്‍ നടത്തുമ്പോള്‍ മറുപടി പറയാതിരിക്കാന്‍ കഴിയുമോ- വെളിയും ചോദിച്ചു.

സിപിഎം സിപിഐയെ താഴ്‌ത്തിക്കെട്ടുന്നതായി തനിക്ക്‌ അഭിപ്രായമില്ലെന്നു അതെല്ലാം പത്രക്കാരുടെ സൃഷ്ടിയാണെന്നും കോണ്‍ഗ്രസിലെ തര്‍ക്കം പോലെ എല്‍ഡിഎഫില്‍ പ്രശ്‌നങ്ങളില്ലെന്നും വെളിയം പറഞ്ഞു.

സിപിഐയെ ആരും ഒന്നും പഠിപ്പിക്കേണ്ട: ദിവാകരന്‍

ഭക്ഷ്യ സുരക്ഷാ പദ്ധതിയ്‌ക്ക്‌ സിപിഐ പാരവച്ചെന്ന ഇപി ജയരാജന്റെ പ്രസ്‌താവന ഏതെ സാഹചര്യത്തിലാണെന്ന്‌ അറിയില്ലെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത മന്ത്രി സി ദിവാകരന്‍ പറഞ്ഞു.

വിലക്കയറ്റം എങ്ങനെ തടയണം, ഭരണം ഏങ്ങനെയായിരിക്കണം, ഉല്‍പാദനം ഏതുതരത്തില്‍ വര്‍ധിപ്പിക്കണം, കൃഷിക്കാരെ എങ്ങനെയൊക്കെ സഹായിക്കണം എന്നതുസംബന്ധിച്ച്‌ സിപിഐയെ ആരും പഠിപ്പിക്കേണ്ടതില്ല.

സിപിഐയും സിപിഎമ്മും തമ്മില്‍ പലകാര്യത്തിലും അഭിപ്രായവ്യത്യാസം ഉണ്ടാകാം. അഭിപ്രായവ്യത്യാസങ്ങളില്‍ പതറിപ്പോകന്ന പാര്‍ട്ടിയല്ല സിപിഐ. അതിനെ അതിജീവിക്കാന്‍ പാര്‍ട്ടിയ്‌ക്കു കഴിയും. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഉള്ളടക്കം സംബന്ധിച്ചു സിപിഎമ്മുമായി ചര്‍ച്ചചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കുന്ന പദ്ധതിയുടെ ഉള്ളടക്കം സംബന്ധിച്ചാണു തര്‍ക്കമുള്ളത്- ദിവാകരന്‍ പറഞ്ഞു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X