ലാഗോസില്‍ എണ്ണക്കുഴല്‍പൊട്ടി തീപ്പിടുത്തം; 100 മരണം
ലാഗോസ്: നൈജീരിയയിലെ ലാഗോസില്‍ റോഡ് നിര്‍മ്മാണത്തിനിടെ എണ്ണ പൈപ്പ് ലൈന്‍ പൊട്ടി തീപിടിച്ച് നൂറുപേര്‍ മരിച്ചു.
ഒട്ടേറെപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റോഡ് പണിയ്‌ക്കായി മണ്ണുമാറ്റുന്നതിനിടെ മണ്ണുമാന്തിയന്ത്രം തട്ടിയാണ് പൈപ്പ് ലൈന്‍ പൊട്ടിയത്. ഒട്ടേറെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തീപ്പിടിച്ചിട്ടുണ്ട്.
തീയണയ്‌ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സമീപത്തുള്ള ഒരു സ്‌കൂളിന് തീപ്പിടിച്ച് കുട്ടികള്‍ അപകടത്തില്‍പ്പെട്ടതായും സംശയിക്കുന്നുണ്ട്. അപകടസ്ഥലത്തുനിന്നും 36പെരെ അടുത്തുള്ള മിലിട്ടറി ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നും റെഡ്‌ക്രോസ് അധികൃതര്‍ അറിയിച്ചു.
ലോകത്തിലെ ഒന്നാം നിര എണ്ണ ഉല്‍പാദ രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ. ലാഗോസ് പോലുള്ള നഗരങ്ങളില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പലപ്രദേശത്തുകൂടിയും എണ്ണ പൈപ്പ് ലൈനുകള്‍ കടന്നുപോകുന്നു.












Click it and Unblock the Notifications