കര്‍ണാടക തിരഞ്ഞെടുപ്പ്: രണ്ടാംഘട്ടത്തില്‍ 60ശതമാനം പോളിംങ്
ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം സമാധാനപരം. പ്രാഥമിക കണക്കനുസരിച്ച് 60 ശതമാനമാണ് പോളിങ്. ഇത് അല്‌പം ഉയര്‍ന്നേക്കാമെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എം.എന്‍ വിദ്യാശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
10 ജില്ലകളിലായി 66 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ പോളിങ് ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലാണ് -68 ശതമാനം. ഏറ്റവും കുറവ് റായ്‌ച്ചുരിലും-47 ശതമാനം. മറ്റ് ജില്ലകളിലെ പോളിങ് ശതമാനം: ഉത്തര കന്നഡ-61, കൊപ്പല്‍-62, ദാവണഗരെ-64, ചിക്കമംഗ്ലൂര്‍-63, ചിത്രദുര്‍ഗ -60, ബെല്ലാരി -55, ഷിമോഗ -60
മുന്‍ മുഖ്യമന്ത്രിമാരായ യെദ്യൂരപ്പയും ബംഗാരപ്പയും പോരടിക്കുന്ന ഷിക്കരിപ്പുര മണ്ഡലത്തില്‍ 63.13 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. കഴിഞ്ഞദിവസം നക്‌സലുകള്‍ രണ്ട് ബിജെപിക്കാരെ വധിച്ച ഉഡുപ്പിയിലും കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷമുണ്ടായ ബെല്ലാരിയിലും കൂടുതല്‍ സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അനിഷ്‌ടസംഭവങ്ങള്‍ ഉണ്ടായില്ല.
ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ മണ്ഡലത്തിലെ ഒരു ബൂത്തില്‍ മദ്യപിച്ചെത്തിയ ഒരാള്‍ വോട്ടിങ് യന്ത്രം തകര്‍ത്തു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തു. പുതുമംഗലാപുരം പോര്‍ട്ട് ട്രസ്റ്റില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച ഒരു യുവാവും അറസ്റ്റിലായി. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോയ പണവും മദ്യവും മറ്റു സാധനങ്ങളുമായി 42 കോടി രൂപയുടെ വസ്‌തുക്കള്‍ പൊലീസ് പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌ത നക്‌സലുകള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ശൃംഗേരിയിലും കാര്‍ക്കളയിലും 68 ശതമാനം വീതവും ഉഡുപ്പി മണ്ഡലത്തില്‍ 70 ശതമാനവും പോളിങ് രേഖപ്പെടുത്തി. 22നാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 69 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക . ഒന്നാം ഘട്ടത്തില്‍ 65 ശതമാനമായിരുന്നു പോളിങ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications