കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട്‌ അടിവസ്‌ത്ര കമ്പനികളുടെ പരസ്യങ്ങള്‍ക്ക്‌ വിലക്ക്‌

  • By Staff
Google Oneindia Malayalam News

ദില്ലി: ടെലിവിഷന്‍ ചാനലുകളെ അശ്ലീലമുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി രണ്ട്‌ അടിവസ്‌ത്ര കമ്പനികളുടെ പരസ്യങ്ങള്‍ക്ക്‌ കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി.

ഫ്രഞ്ചി എക്‌സ്‌, ലക്‌സ്‌ കോസി എന്നീ അടിവസ്‌ത്രങ്ങളുടെ പരസ്യങ്ങള്‍ക്കാണ്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഈ രണ്ടുപരസ്യങ്ങളിലും അശ്ലീലമുണ്ടെന്നാരോപിച്ചാണ്‌ ഇവയ്‌ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

വെള്ളിയാഴ്‌ച ചാനലുകള്‍ക്ക്‌ അയച്ച ഒരു നോട്ടീസിലാണ്‌ മാന്യതയില്ലാത്തതും അശ്ലീലം കലര്‍ന്നതുമായ ഈ പരസ്യങ്ങള്‍ നിരോധിയ്‌ക്കണമെന്നും ഇത്‌ 1995ലെ കേബില്‍ ടെലിവിഷന്‍ നെറ്റ്‌ വര്‍ക്‌ ആക്ടിലെ 7(8) വകുപ്പിന്റെ ലംഘനമാണെന്നും മന്ത്രാലയം ചൂണ്ടക്കാണിച്ചിരിക്കുന്നത്‌.

അടിവസ്‌ത്രം മത്രം ധരിച്ചുനില്‍ക്കുന്ന ഒരു പുരുഷനുള്ള മുറിയില്‍ ഒരു സ്‌ത്രീ കയറുകയും പെട്ടന്ന്‌ വാതിലടയ്‌ക്കുകയും ചെയ്യുകയും ബാക്കി ഭാഗം പ്രേക്ഷകന്റെ ഭാവനയ്‌ക്ക്‌ വിടുകയും ചെയ്യുന്നതാണ്‌ ഫ്രഞ്ചി എക്‌സിന്റെ പരസ്യചിത്രം. ഐപിഎല്‍ ക്രിക്കറ്റ്‌ മത്സരങ്ങള്‍ കാണിയ്‌ക്കുന്നതിനിടയില്‍ ഈ പരസ്യം ആവര്ത്തിച്ച് കാണിയ്‌ക്കുന്നത്‌ അലോസരമുണ്ടാക്കുന്നുവെന്ന്‌ കാണിച്ച്‌ ഒട്ടേറെ പ്രേക്ഷകര്‍ പരാതികള്‍ നല്‍കിയിരുന്നു.

ഇത്തരത്തില്‍ അശ്ലീലങ്ങള്‍ അടങ്ങിയ പരസ്യചിത്രങ്ങളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുകയാണെന്നും ഇവയ്‌ക്കെതിരെ ഒട്ടേറെ പരാതികള്‍ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം പറയുന്നു.

നേരത്തേ ആക്‌സ്‌ ഡിയോറന്റന്റിന്റെ അശ്ലീലം കലര്‍ന്ന പരസ്യത്തിന്റെ പ്രദര്‍ശനം നിര്‍ത്താനും അത്തരത്തിലൊരു പരസ്യം പ്രദര്‍ശിപ്പിച്ചതില് മാപ്പുപറയുന്നതായി ചാനലില്‍ കാണിയ്‌ക്കാനും കേന്ദ്രം സ്റ്റാര്‍ ന്യൂസ്‌, എംടിവി എന്നീ ചാനലുകളോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്‌ പരസ്യത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ച ചാനലുകള്‍ പരസ്യം പ്രദര്‍ശിപ്പിച്ചതില്‍ മാപ്പപേക്ഷിക്കുന്നുവെന്ന വാചകം മൂന്നു ദിവസം സ്‌ക്രീനില്‍ സ്ക്രോള്‍ ചെയ്‌തിരുന്നു.

പരസ്യങ്ങളും മറ്റു പരിപാടികളം തിരഞ്ഞെടുത്ത്‌ പ്രദര്‍ശിപ്പിക്കുന്നതില്‍ ചാനലുകള്‍ വേണ്ടത്ര ശ്രദ്ധ നല്‍കണമെന്ന്‌ മന്ത്രാലയം ചാനലുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. 2007ലും ഇതേപോലെ ജെന്‍ എക്‌സ്‌, ലക്‌സ്‌ കോസി എന്നീ അടിവസ്‌ത്രങ്ങളുടെ പരസ്യങ്ങള്‍ക്ക്‌ മന്ത്രാലയം നിരോധനമേര്‍പ്പെടുത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X